വേനൽക്കാലത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍ ഇവയാണ്

ശനി, 16 മാര്‍ച്ച് 2019 (18:43 IST)
ആരോഗ്യം വളരെയേറെ ശ്രദ്ധിക്കേണ്ട സമയമാണ് വേനൽക്കാലം. ഭക്ഷണക്രമം മുതല്‍ ജീവിതശൈലിയില്‍ വരെ മാറ്റങ്ങള്‍ അനിവാര്യമായ സന്ദര്‍ഭമാണിത്. ഒട്ടേറെ പകര്‍ച്ചവ്യാധികള്‍ പടരുന്ന വേനൽക്കാലത്ത് പ്രത്യേകമായ ഭക്ഷണക്രമമാണ് ആവശ്യം.

ഇഷ്‌ടപ്പെടുന്നതും പതിവായി കഴിക്കുന്നതുമാണ് ആഹാരങ്ങള്‍ ഒഴിവാക്കേണ്ട സമയം കൂടിയാണ് വേനൽക്കാലം. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ തീര്‍ച്ചയായും ഒഴിവാക്കണം. ചിക്കന്‍ വിഭവങ്ങള്‍ ശരീരത്തില്‍ കൂടുതല്‍ ചൂടുണ്ടാക്കും.

പിസ, ബർഗർ,​ പഫ്‌സ്, ഡ്രൈ ഫ്രൂട്സ്, തുടങ്ങിയവ ഒഴിവാക്കണം. ഐസ്‌ക്രീം, കൂൾഡ്രിങ്ക്സ് എന്നിവ ചൂടിന് താത്‌കാലിക ശമനം തരുമെങ്കിലും ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കും. എരിവുള്ള ഭക്ഷണങ്ങൾ അധികം കഴിക്കരുത്.
വേനൽക്കാലത്ത് ചപ്പാത്തി ഒഴിവാക്കണം.

ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം എല്ലാതരം പഴങ്ങളും കഴിക്കണം.  പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും, ജലാംശവും നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പഴങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിൽ ജലാംശത്തിന്റെ അളവ് കൂടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍