കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക
ശനി, 16 മാര്‍ച്ച് 2019 (12:20 IST)
കമ്പ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും ഉപയോഗം പലവിധ രോഗങ്ങള്‍ സമ്മാനിക്കുമെന്നതില്‍ തര്‍ക്കമില്ല. മുതിര്‍ന്നവരെ പോലെ കുട്ടികളെയും ബാധിക്കുന്ന പ്രശ്‌നമാണിത്.
കമ്പ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും കൂടുതലായ ഉപയോഗം കണ്ണ്, കഴുത്ത്, തലച്ചോറ്, ബുദ്ധി എന്നിവയെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ബുദ്ധി മാന്ദ്യവും ഞരമ്പുകളുടെയും എല്ലുകളുടെയും ശക്തി ശേഷിക്കാനും കാരണമാകും.
തുടർച്ചയായി കമ്പ്യൂട്ടറിനു മുന്നിൽ ഇരിക്കാതെ ഓരോ അറ മണിക്കൂർ ഇടവേളകളിലെങ്കിലും അവിടെ നിന്നു മാറാനും കണ്ണുകൾക്ക് വിശ്രമം നൽകാനും ശ്രമിക്കണം. കമ്പ്യൂട്ടറിന് മുന്നിൽ ശരിയായ രീതിയിൽ ഇരിക്കുന്നതിലൂടെ നടുവേദന, കഴുത്ത് വേദന ഉൾപ്പടെയുള്ള പ്രശ്‌നങ്ങളെ അകറ്റാനും സാധിക്കും.
രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുന്ന ശീലം ഭൂരിഭാഗം പേരിലുമുണ്ട്. ഫോണില്‍ നിന്ന് വരുന്ന നീല വെളിച്ചം കണ്ണിന്റെ കാഴ്‌ചയെ ബാധിക്കും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.