കുഞ്ഞുങ്ങൾക്ക് ഡയപ്പർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഞായര്‍, 17 സെപ്‌റ്റംബര്‍ 2023 (17:43 IST)
കുഞ്ഞുങ്ങള്‍ക്ക് ദിവസവും അഞ്ചോ ആറോ തവണ ഡയപ്പറുകള്‍ മാറ്റുന്നവരാണ് നമ്മളില്‍ പലരും. യാത്രകള്‍ പോകുമ്പോഴോ അല്ലെങ്കില്‍ ചടങ്ങുകളിലോ മറ്റോ പങ്കെടുക്കുമ്പോഴോ എന്തിന് വീട്ടിലിരുന്ന് കളിക്കുമ്പോള്‍ പോലും കുഞ്ഞുങ്ങള്‍ ഡയപ്പര്‍ ധരിക്കുന്നത് ഇന്ന് പതിവാണ്. എന്നാല്‍ ശരിയല്ലാത്ത ഡയപ്പറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ കുഞ്ഞുങ്ങളില്‍ റാഷസ് പോലെ പല പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഡയപ്പറുകള്‍ തിരെഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്.
 
കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ പല തവണ ഒരുദിവസം മാറ്റേണ്ടി വരാറുണ്ട്. ഇക്കാരണം പരിഗണിച്ച് ഒരിക്കലും ഗുണനിലവാരമില്ലാത്ത ഡയപ്പറുകള്‍ ഉപയോഗിക്കരുത്. എപ്പോഴും ഗുണനിലവാരമുള്ള ബ്രാന്‍ഡ് തന്നെ ഉപയോഗിക്കുക. അലര്‍ജി തോന്നിയാല്‍ അത്തരത്തിലുള്ള ഡയപ്പറുകള്‍ ഒഴിവാക്കാം. ഡയപ്പര്‍ ധരിച്ചാലും വായുസഞ്ചാരം വേണം, ഇത് ഉറപ്പാക്കുക എന്നത് പ്രധാനമാണ്.
 
ഡയപ്പര്‍ ധരിക്കും മുന്‍പ് ദേഹത്ത് നനവില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഒരു ഡയപ്പര്‍ ധരിച്ചാല്‍ അത് അഞ്ചുമണിക്കൂറിനകം മാറ്റണം. ഡയപ്പര്‍ റാഷസിന് ഡയപ്പര്‍ റാഷ് ക്രീം ഉപയോഗിക്കാം
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍