സ്മാര്‍ട്ട് ഫോണുകളുടെയും ജോലിയുടെ സമ്മര്‍ദ്ദത്തിന്റെയും മറ്റും നടുവില്‍ നമ്മള്‍ നിരന്തരം അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് കൃത്യമായ ഉറക്കം ലഭിക്കാത്ത അവസ്ഥ. സമ്മര്‍ദ്ദത്തെയും സ്മാര്‍ട്ട് ഫോണുകള്‍ പോലുള്ളവയുടെ ഉപയോഗത്തിനും പുറമെ ചില ഭക്ഷണങ്ങളും നമ്മുടെ ആരോഗ്യകരമായ ഉറക്കത്തെ നഷ്ടപ്പെടുത്തുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
കോഫി ഉറക്കം നഷ്ടപ്പെടുത്തുമെന്ന് നമുക്കെല്ലാവര്‍ക്കും തന്നെ അറിയാം. കോഫിക്ക് പുറമെ ശീതളപാനിയങ്ങളാണ് മറ്റൊരു അപകടകാരി. പല നിറത്തിലും ഫ്‌ലേവറിലും ലഭ്യമായ ഈ ബോട്ടിലുകളില്‍ അടങ്ങിയ കഫീന്‍ ഉറക്കം നഷ്ടപ്പെടുത്തും. അതേസമയം ചോക്‌ളേറ്റുകളിലും മറ്റും കാണപ്പെടുന്ന ബദാമുകളിലും കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇതും ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നാണ്. നമ്മള്‍ ഉന്മേഷത്തിനായി കുടിക്കുന്ന എനര്‍ജി ഡ്രിങ്കുകളിലും കഫീന്‍ ധാരാളമായുണ്ട്. ചോക്ലേറ്റ് അടങ്ങിയ പ്രോട്ടീന്‍ ബാറുകളിലും വലിയ തോതില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇതും ഉറക്കം നഷ്ടപ്പെടാന്‍ കാരണമാകുന്നു.