ചൂടുകാലത്ത് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 മാര്‍ച്ച് 2022 (13:04 IST)
ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത് വേനല്‍ക്കാലത്താണ്. ഈ സമയത്ത് എന്തൊക്കെ കഴിക്കാം എന്നതു പോലെ തന്നെ പ്രധാനമാണ് എന്തൊക്കെ ഒഴിവാക്കാം എന്നതും. അമിതമായി എരിവ്, ഉപ്പ്, പുളി, മസാലകള്‍ എന്നിവ ചേര്‍ത്ത ആഹാര സാധനങ്ങള്‍ ചൂടുകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ ദഹിക്കാന്‍ സമയമെടുക്കുന്ന ഭക്ഷണങ്ങളാ മൈദ, കൂടുതലായി എണ്ണ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവയും നല്ലതല്ല. വിവിധ തരം അച്ചാറുകള്‍, തൈര് എന്നിവയും വേനല്‍കാലത്ത് അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. നമ്മളില്‍ പലര്‍ക്കും പ്രിയപ്പെട്ടതാണ് ചായയും കാപ്പിയുമൊക്കെ എന്നാല്‍ ചൂടുകാലത്ത് ഇവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. പകരം തിളപ്പിച്ചാറിയ വെള്ളം പഴച്ചാറുകള്‍ എന്നിവ ശീലമാക്കാം. ചൂടുകാലത്ത് ഇഞ്ചി അധികമായി ഉപയോഗിക്കുന്നത് ഹൃദയമിടിപ്പ് വര്‍ധിക്കുന്നതിന് കാരണമായേക്കാം. രക്തസമ്മര്‍ദ്ദം കൂടുന്ന സമയമായതിനാല്‍ ഉപ്പിലിട്ടത് , ഉണക്കമീന്‍, അച്ചാര്‍ എന്നിവയുടെ ഉപയോഗവും കുറയ്ക്കുന്നതാണ് നല്ലത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍