ഈ മോശം സ്വഭാവ രീതികൾ പെട്ടന്ന് ഉപേക്ഷിക്കൂ

തുമ്പി എബ്രഹാം

തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (16:07 IST)
മൂക്കിൽ വിരലിടുന്നത് നല്ല ശീലമല്ല. വൃത്തിഹീനമായ വിരലുകൾ മൂക്കിലിടുന്നത് അണുബാധയും രക്തസ്രാവത്തിനുമിടയാക്കും. മൂക്കിലെ ലോമികകൾ ബാക്ടീരിയകളുടെ കേന്ദ്രമാണ്.
ഒരേ അടി വസ്ത്രം തന്നെ പലദിവസം ഉപയോഗിക്കുന്നത് മാരക രോഗങ്ങൾക്ക് കാരണമാകും. സ്വാകര്യ ഭാഗങ്ങളിലെ അണുബാധ മുതൽ പ്രത്യുൽപ്പാദന ശേഷിയെ വരെ അത് ബാധിക്കുന്നു
 
ബാത്ത് റൂമിലെ ഭക്ഷണ ശീലം അപൂർവ ആളുകൾക്കുണ്ട്. ഉടനടി നിർത്തേണ്ട ശീലമാണത്. വൃത്തിഹീനം മാത്രമല്ല, അണുബാധയും വേഗത്തിലെത്തും. സ്വാകാര്യ ഭാഗങ്ങളിൽ വൃത്തി ഹീനമായ കൈകൊണ്ട് തൊടുന്നത് അണുബാധയെ ക്ഷണിച്ച് വരുത്തും
 
രണ്ടു ദിവസം അടുപ്പിച്ച് കുളിക്കാതിരുന്നാൽ ത്വക്ക് രോഗങ്ങളും ചൊറിച്ചിലും സംഭവിക്കും. റോഡിൽ തുപ്പുന്നത് നമുക്ക് മാത്രമല്ല, പൊതുജനാരോഗ്യത്തേയും ബാധിക്കും
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍