സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നവരാണോ, ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 23 മെയ് 2023 (17:40 IST)
ഭക്ഷണത്തില്‍ നല്ല എരിവ് വേണം എന്ന് നിര്‍ബന്ധമുള്ളവരാണ് കൂടുതല്‍ മലയാളികളും. പ്രത്യേകിച്ച് നോണ്‍വെജ് ഭക്ഷണം കൂടുതല്‍ ഇഷടപ്പെടുന്നവര്‍. പച്ചമുറകും മുളകുപൊടിയും. വറ്റല്‍മുളകും കാന്താരിമുളകുമെല്ലാം നമ്മള്‍ യഥേഷ്ടം എരിവിനായി ഭക്ഷണത്തില്‍ ചേര്‍ക്കും. എന്നാല്‍ നമ്മുടെ നാവ് താങ്ങുന്നത്ര എരിവ് നമ്മുടെ ആന്തരാവയവങ്ങള്‍ താങ്ങില്ല എന്നത് നാം തിരിച്ചറിയണം.
 
സ്ഥിരമായി അമിതമായ എരിവ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത്. ആമാശയം, ചേറുകുടല്‍, വന്‍കുടല്‍ എന്നിവക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഉണ്ടാകും എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായി നല്ല എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആമാശയത്തിലെ വേദനക്കും അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
 
അമിതമായി എരിവ് കഴിക്കുന്നത് ദഹന പ്രകൃയയെയും സാരമായി ബാധിക്കും. എരിവുള്ള ഭക്ഷണങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയം വേണം എന്നതിനാലാണ് ഇത്. ശരീരത്തില്‍ നിന്നും കൂടുതതല്‍ ഊര്‍ജ്ജം നഷ്ടമാകുന്നതിനും ഇത് കാരണമാകും. അമിതമായി എരിവും ഉപ്പും അടങ്ങിയ അച്ചാറുകള്‍ കഴിക്കുമ്പോഴും സമാനമായ അവസ്ഥ ഉണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍