ഡാർക്ക് ചോക്ളേറ്റ് മുതൽ അവക്കാഡോ വരെ, ലൈംഗികബന്ധത്തിന് മുൻപ് കഴിക്കാവുന്ന ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ?

അഭിറാം മനോഹർ

വെള്ളി, 31 മെയ് 2024 (19:07 IST)
ലൈംഗികബന്ധത്തിന് മുന്‍പ് ശരിയായ ഭക്ഷണം കഴിക്കുന്നത് സ്റ്റാമിന ഉയര്‍ത്താനും മൂഡ് കൂടുതല്‍ നേരം നിലനിര്‍ത്താനും സഹായിക്കുന്നതാണ്. പല പഴങ്ങളും പച്ചക്കറികളും ഞട്ട്‌സുകളും ഹോര്‍മോണ്‍ ലെവലിനെ നിയന്ത്രിക്കുന്നതിനാല്‍ തന്നെ ശരിയായ ഭക്ഷണം ലൈംഗികബന്ധത്തിന് മുന്‍പ് കഴിച്ചാല്‍ അത് ലൈംഗികബന്ധത്തിന് കൂടുതല്‍ സംതൃപ്തി നല്‍കും. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം സുഗമമാക്കുന്നതിനായുള്ള ഭക്ഷണങ്ങളാണ് സെക്‌സിന് മുന്‍പായി കഴിക്കേണ്ടത്.
 
ഡാര്‍ക് ചോക്‌ളേറ്റാണ് ഇത്തരത്തില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തേണ്ട ഒരു ഭക്ഷണം. ഇതിലെ ഫീനൈല്‍ ഈഥൈലമിനും സെറാടോണിനും തലച്ചോറിലെ കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുകയും കൂടുതല്‍ ഇന്റിമസി പങ്കാളിയോട് തോന്നിക്കുകയും ചെയ്യുന്നു. സെക്‌സ് കൂടുതല്‍ സന്തോഷകരമാക്കാന്‍ ഇതുമൂലം സാധിക്കും. ഓയിസ്റ്ററുകളിലെ മിനറലുകള്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് ഉയര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ ലൈംഗികാരോഗ്യത്തെ സഹായിക്കുന്ന സിങ്കും ഇതില്‍ അടങ്ങിയിരിക്കുന്നു.
 
 അവക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിന്‍ ബി6,പൊട്ടാസ്യം എന്നിവയും ലൈംഗികാരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ ബി6 ഹോര്‍മോണ്‍ ലെവല്‍ നിയന്ത്രിക്കാനും സഹായിക്കും. വാഴപ്പഴത്തിലും വിറ്റാമിന്‍ ബി 6 അടങ്ങിയിരിക്കുന്നു. സ്റ്റാമിന ഉയര്‍ത്താനും പഴം നല്ലതാണ്. ബദാമും കൂടുതല്‍ ഊര്‍ജം നല്‍കാന്‍ സഹായിക്കും. തണ്ണീര്‍മത്തന്‍ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനാല്‍ ലൈംഗിക അവയവങ്ങള്‍ക്ക് നല്ലതാണ്. ഇഞ്ചിയും സമാനമായ ഉപയോഗം ശരീരത്തിന് ചെയ്യുന്നു.ചീരയും ഇത്തരത്തില്‍ ശരീരത്തിന് നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍