രാജ്യത്ത് അഞ്ചാം പനി വ്യാപിക്കുന്നു, ഒരു മാസത്തിൽ മുംബൈയിൽ 13 മരണം

വ്യാഴം, 24 നവം‌ബര്‍ 2022 (20:18 IST)
പൊതുജനാരോഗ്യത്തിന് കനത്ത ഭീഷണിയായി രാജ്യത്ത് അഞ്ചാം പനി വീടും വ്യാപിക്കുന്നു. ഒരു മാസത്തിനിടെ 13 പേരാണ് മുംബൈയിൽ രോഗം ബാധിച്ച് മരിച്ചത്. കൊവിഡ് കാലത്ത് വാക്സിനേഷൻ മുടങ്ങിയതാണ് രോഗം തിരിച്ചെത്താൻ കാരണമെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ.
 
തീവ്രവ്യാപന ശേഷിയുള്ള മീസെൽസ് വൈറസാണ് അഞ്ചാം പനിക്ക് കാരണം. ശ്വാസകോശത്തെ ബാധിക്കുന്നരോഗം കൂടുതലും കുട്ടികളിലാണ് കാണുന്നത്. മുംബൈ,റാഞ്ചി,അഹമ്മദാബാദ് എന്നിവിടങ്ങൾക്ക് പുറമെ മലപ്പുറത്തും രോഗവ്യാപനം കുത്തനെ കൂടിയിട്ടുണ്ട്. പനി ബാധിച്ചവർക്ക് പനിയുടെ കൂടെ കൂടെ ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും.അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി മുഖത്തേക്ക് പടർന്ന ശേഷം ദേഹമാസകലം ചുവന്നപൊടുപ്പുകൾ കാണപ്പെടൂം. കൂടാതെ ശക്തമായ വയറുവേദന, ഛർദ്ദി,വയറിളക്കം എന്നിവയും ഉണ്ടാകാം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍