റഷ്യയുടെ സ്പുട്നിക്-5 അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാമെന്ന് വിദഗ്‌ധ സമിതി

ശ്രീനു എസ്

തിങ്കള്‍, 12 ഏപ്രില്‍ 2021 (18:18 IST)
ഇന്ത്യയില്‍ അടിയന്തരസാഹചര്യങ്ങളില്‍ റഷ്യയുടെ സ്പുട്നിക്-വി കോവിഡ് വാക്സിന്‍ ഉപയോഗിക്കാവുതാണെന്ന് ഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതി അറിയിച്ചു. ഡിസിജിഐ അനുമതി നല്‍കുകയാണെങ്കില്‍  അടിയന്തരസാഹചര്യങ്ങളില്‍ ഉപയോഗാനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാകും സ്പുട്നിക്-വി. കൊവിഷീല്‍ഡും കോവാക്സിനുമാണ് അനുമതിയുള്ള മറ്റു രണ്ട് വാക്സിനുകള്‍. ഇന്ത്യയില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ.റെഡ്ഡിസിന്റെ നിര്‍മ്മാണത്തിലുള്ള സ്പുട്നിക്-വി വാക്സിന്‍ 91.6% ഫലപ്രദമാണെന്നും  വിദഗ്ദ സമിതി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍