നമ്മള്‍ പലപ്പോഴും മറക്കുന്ന ഒരു കാര്യമാണ് പല്ലുകളുടെ പരിചരണം. അതുകൊണ്ട് തന്നെ പല്ലുകള്‍ വേഗം കേടുവരുന്നത് സാധാരണ സംഭവമാണ്. നന്നായി പല്ല് തേക്കുകയാണ് പല്ലുകളുടെ പരിചരണത്തിനു അത്യാവശ്യം. മൂന്ന് നേരവും ഭക്ഷണത്തിനു ശേഷം പല്ല് തേക്കുന്നത് നല്ല ശീലമാണ്. പല്ലുകള്‍ക്കിടയിലെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കാനാണ് പല്ല് തേക്കുന്നത്.