ശരീരഭാരം കാരണമില്ലാതെ പെട്ടെന്നു കുറയുകയാണെങ്കില്‍ അത് ഗൗരവമായി ശ്രദ്ധിക്കേണ്ട കാര്യമാണ്. ശരീരഭാരം കാരണങ്ങളില്ലാതെ പെട്ടെന്നു കുറയുന്നത് പത്തുതരത്തിലുള്ള അര്‍ബുധങ്ങള്‍ കാരണമായേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരമൊരു സാഹചര്യം ഉണ്ടായാല്‍ ഉടന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാകണം. എക്‌സിറ്റര്‍ സര്‍വകലാശാലനടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്. മലാശയത്തിലെ കാന്‍സറിന്റെയും പാന്‍ക്രിയാറ്റിക് കാന്‍സറിന്റെയും റീനല്‍ കാന്‍സറിന്റെയും പ്രധാന ലക്ഷണം ഇത്തരത്തില്‍ ഭാരം കുറയുന്നതാണ്.