മുടികൊഴിച്ചില്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ ഇവയാണ്

ശ്രീനു എസ്

തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (15:10 IST)
മുടികൊഴിച്ചില്‍ ഉണ്ടാകാന്‍ പലകാരങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനം പാരമ്പര്യമാണ്. തുടര്‍ന്നുവന്നിരുന്ന കാലാവസ്ഥയില്‍ നിന്ന് മാറി താമസിക്കുമ്പോഴും മുടികൊഴിച്ചില്‍ ഉണ്ടാകാം. സ്ത്രീകളുടെ മുടികൊഴിച്ചില്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെടും, എന്നാല്‍ ചെറിയ മുടിയുള്ള പുരുഷന്മാരുടെ കാര്യം അങ്ങനെയല്ല. നെറ്റികയറുമ്പോഴായിരിക്കും മുടികൊഴിച്ചില്‍ ശ്രദ്ധിക്കുന്നത്. മനസിക സമ്മര്‍ദ്ദം, ജീവിത ശൈലിയിലെ മാറ്റം എന്നിവ മൂലവും മുടികൊഴിച്ചില്‍ ഉണ്ടാകാം. 
 
ചിലമരുന്നുകളുടെ പാര്‍ശ്വഫലമായും മുടികൊഴിച്ചില്‍ ഉണ്ടാകാം. തെറ്റായ ആഹാരരീതിയും മുടികൊഴിച്ചിലിന്റെ പ്രധാന കാരണമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍