കടുക് ചില്ലറക്കാരനല്ല, ഈ ഗുണങ്ങൾ അറിയൂ !

ശനി, 18 ഏപ്രില്‍ 2020 (14:55 IST)
കാഴ്ചയിൽ കുഞ്ഞനാണെങ്കിലും കടുക് മനുഷ്യന് നൽകുന്ന ഗുണങ്ങൾ ഇമ്മിണി വലുതാണ് സർവരോഗ സംഹാരിയായ ഒരു നിത്യൗഷധമാണ് കടുക് എന്ന് പറയാം. എന്തിനാണ് എല്ലാ കറികളിലും കടുക് ചേർക്കുന്നത് എന്നത് നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും അസുഖങ്ങൾ അകറ്റാനുള്ള കടുകിന്റെ മാന്ത്രിക ഗുണങ്ങൾ കൊണ്ടുതന്നെയാണത്. 
 
കടുക് ദിവസവും ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നീ അസുഖങ്ങൾ വരാതെ സംരക്ഷിക്കും. ഈ അസുഖമുള്ളവർ കടുക് നിത്യേന കഴിച്ചാൽ മാറ്റങ്ങൾ കണ്ടു തുടങ്ങും. ആരോഗ്യകരമായി വടിവൊത്ത ശരീരം സ്വന്തമാക്കാനുള്ള ഉത്തമ മാർഗം കൂടിയാണ് കടുക്. ശരീരത്തിൽ അമിത കൊഴുപ്പ് അടിഞ്ഞുകൂടാതെ ഇത് സംരക്ഷിക്കും. 
 
ഇന്നത്തെ കാലത്ത് ആളുകൾ ഏറ്റവുമധികം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മൈഗ്രെയ്ൻ. ഇത് ചെറുക്കാനും കടുകിനു കഴിവുണ്ട്. സെലേനിയം, മഗ്നീഷ്യം എന്നിവ ധാരാളമായി കടുകിൽ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം രക്തസമ്മർദ്ദത്തെ കുറക്കുന്നതിന് ഉത്തമമാണ്. ചർമ്മ സംരക്ഷനത്തിനും കടുക് നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍