വരണ്ട ചര്‍മം മൃദുലമാക്കാം!

ശ്രീനു എസ്

വ്യാഴം, 8 ഒക്‌ടോബര്‍ 2020 (14:37 IST)
മുഖത്ത് ജലാംശമില്ലാതെ തൊലി അടരുകയും വരണ്ടിരിക്കുകയും ചെയ്യുന്നത് തീര്‍ച്ചയായും ആത്മവിശ്വാസം കെടുത്തുന്ന കാര്യമാണ്. ചര്‍മത്തിന്റെ ഏറ്റവും മുകളിലെത്തെ പാളിയില്‍ ജലാംശം ഉണ്ടാകാന്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ മതി. ഭക്ഷണത്തില്‍ പച്ചക്കറികളും വെള്ളവും കൂടുതലായി ഉള്‍പ്പെടുത്താം. എന്നാല്‍ സോപ്പിന്റയും ഷാംപുവിന്റെയും അമിത ഉപയോഗം മുഖത്തെ ജലാംശത്തെ നശിപ്പിച്ചേക്കാം.
 
കൂടാതെ ജനിതകപരമായ പ്രത്യേകതകള്‍ കൊണ്ടും ചിലരുടെ മുഖം വരണ്ടിരിക്കാം. ഇത്തരത്തില്‍ ജനസംഖ്യയുടെ പത്തുശതമാനത്തോളം പേര്‍ വരണ്ടചര്‍മത്താല്‍ ദുഃഖിക്കുന്നവരാണ്. ഇത്തരക്കാന്‍ ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കണം. തണുത്ത കാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മം വരണ്ടതാകാന്‍ കാരണമാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍