ഇലക്കറികൾ ക്യാൻസർ പ്രതിരോധത്തിന് ഉത്തമം

വെള്ളി, 31 ഓഗസ്റ്റ് 2018 (18:05 IST)
പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയ ആഹാരക്രമം കാന്‍സര്‍ തടയുന്നതിനു ഫപ്രദമാണ്. വ്യത്യസ്ത നിറങ്ങളിലുള്ള പച്ചക്കറികള്‍ കൊണ്ടു തയാറാക്കിയ വിഭവങ്ങള്‍ ശീലമാക്കണമെന്ന് കാന്‍സര്‍ സൊസൈറ്റിയും നിര്‍ദേശിക്കുന്നു. 
 
മത്തങ്ങ, പപ്പായ, കാരറ്റ് മുതലായ യെലോ, ഓറഞ്ച് നിറങ്ങളിലുള്ള പച്ചക്കറികള്‍ ഉള്‍പ്പെടെ. ബ്ലൂബെറി, സ്‌ട്രോബറി എന്നീ ഫലങ്ങളും കാന്‍സര്‍ പ്രതിരോധത്തിനു സഹായകം. തവിടു കളയാത്ത ധാന്യങ്ങള്‍, ഇലക്കറികളിലെ നാരുകള്‍ ഇവയെല്ലാം വളരെ ഉത്തമമാണ്.
 
തവിടു കളയാത്ത ധാന്യങ്ങൾക്കുള്ളിലുള്ള നാരുകള്‍ കോളന്‍ കാന്‍സര്‍ തടയും. മൈദ പൂര്‍ണമായും ഒഴിവാക്കണം. ധാന്യങ്ങള്‍ വാങ്ങി വൃത്തിയാക്കി കഴുകിയുണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. ധാന്യപ്പൊടിയില്‍ നിന്നു നാരുകള്‍ നഷ്ടമാകാതിരിക്കാന്‍ അതു സഹായകം.
 
ഇലക്കറികളിൽ നാരുകള്‍ ധാരാളം. കടുകിന്റെ ഇല ചേര്‍ത്തുണ്ടാക്കുന്ന പൂരി, ചപ്പാത്തി എന്നിവയെല്ലാം ആരോഗ്യദായകം. ഇലക്കറികളിലുള്ള ബീറ്റാ കരോട്ടിന്‍ എന്ന ആന്റിഓക്‌സിഡന്റും കാന്‍സര്‍ തടയുന്നതിനു സഹായകം. ചീര, പാലക്, കടുകില എന്നിവയും ഗുണകരം. വീട്ടുവളപ്പില്‍ ലഭ്യമായ ഭക്ഷ്യയോഗ്യമായ എല്ലാത്തരം ഇലകളും കറിയാക്കി ഉപയോഗിക്കാം. ചീരയില, മുരിങ്ങയില, മത്തയില..തുടങ്ങിയവയെല്ലാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍