കുടവയര്‍ അകറ്റാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ഇവയാണ്

വ്യാഴം, 30 ഓഗസ്റ്റ് 2018 (19:57 IST)
കുടവയര്‍ സ്‌ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ ബാധിക്കുന്ന പ്രശ്‌നമാണ്. ഇരുന്നുള്ള ജോലിക്കൊപ്പം
ജങ്ക് ഫുഡ് ശീലങ്ങളും വ്യായാമക്കുറവുമെല്ലാം ചെറുപ്രായത്തില്‍ തന്നെ അമിത വണ്ണത്തിനും വയര്‍ ചാടുന്നതിനും  കാരണമാകും.

ചിട്ടയായ ഭക്ഷണക്രമത്തിനൊപ്പം വ്യായാമവും പതിവാക്കിയാല്‍ കുടവയര്‍ ഇല്ലാതാക്കാം. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചിലത് മെനുവില്‍ ഉള്‍പ്പെടുത്തുകയും വേണം. ഡയറ്റിനൊപ്പം ഈ ഭക്ഷണക്രമങ്ങള്‍ പുരുഷന്മാരുടെ അമിത വണ്ണത്തിനും കുടവയര്‍ എന്ന പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കും.

പഴം, പച്ചക്കറികള്‍, മീന്‍, നട്‌സ്, ധാന്യങ്ങള്‍, ബീന്‍സ്, ഓട്‌സ്, കൊഴുപ്പു കളഞ്ഞ പാല്‍, ബദാം എന്നിവ ശീലമാക്കുന്നതിനൊപ്പം എണ്ണ ചേര്‍ക്കാതെ ആവിയില്‍ വേവിച്ച ഭക്ഷണവും കഴിക്കണം. അരി ഭക്ഷണം കുറയ്‌ക്കുന്നത് കുടവയര്‍ തടയും. അത്താഴം ലഘുവാക്കുന്നതും ഉത്തമമാണ്. ഇതിനൊപ്പം വ്യായാമവും പതിവാക്കിയാല്‍ ഉറച്ച ശരീരം ലഭിക്കുമെന്നതില്‍ സംശയമില്ല.

വയര്‍ കുറയ്‌ക്കാനായി ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതും അത്യാവശ്യാമാണ്. പഞ്ചസാരയുടെ ഉപയോഗം, കൃത്രിമ മധുരമടങ്ങിയ പാനീയങ്ങള്‍, കേക്ക്, കുക്കീസ്, മിഠായി, ഡെസേര്‍ട്ടുകള്‍, അരി ആഹാരങ്ങള്‍, അമിത മദ്യപാനം, ബിയര്‍, അമിതമായ ചായ, കാപ്പി, സോഡ ശീലങ്ങള്‍ എന്നിവയും വയറ് ചാടുന്നതിന് കാരണമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍