കൂർക്കംവലിയും തലയിണയും തമ്മിൽ എന്ത് ബന്ധം ?

വ്യാഴം, 31 മെയ് 2018 (14:48 IST)
കൂർക്കംവലിൽ പലർക്കും വലിയ പ്രശനമാണ്. ഇത് ഹൃദയാരോഗ്യത്തെ നഷിപ്പിച്ചേക്കാം എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അമിത വണ്ണവും വ്യായാമമില്ലാത്ത ജീവിതചര്യയുമാണ് പ്രധാനമായും കൂർക്കംവലിക്ക് കാരണമാകുന്നത്. അതുപോലെ തന്നെ ഉറങ്ങാൻ കിടക്കുന്ന രീതിയും ഇതിന് ഒരു കാരണം തന്നെയാണ്. ഇത്തരം സാഹചര്യങ്ങളിലാണ് കൂർക്കം വലിയും തലയിണയും തമ്മിലുള്ള ബന്ധം. 
 
മലർന്നു കിടക്കൂന്നത് കൂർക്കം വലി കൂടുന്നതിന് കാരണാമാകും. അതിനാൽ ഒരു വഷം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുമ്പോൾ അധികം കനമില്ലാത്ത തലയിണ വേണം ഉപയോഗിക്കാൻ. ഇനി മലർന്നു കിടക്കുകയാണെങ്കിൽ തന്നെ തലയിണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. 
 
ചിലർക്ക് കട്ടിയുള്ള തലയിണവച്ച് കിടന്നുറങ്ങുന്നതാണ് കൂടുതൽ ഇഷ്ടം. എന്നാൽ കൂർക്കംവലി ഉള്ളവർക്ക് ഇത് നല്ലതല്ല. ഇത്തരക്കാർ ഉറങ്ങുമ്പോൾ തല കൂടുതൽ ഉയർന്നിരുന്നാൽ കൂർക്കംവലി കൂടാനുള്ള സാധ്യത ഉള്ളതിനാലാണ് കനം കുറഞ്ഞ തലയിണകൾ ഉപയോഗിക്കണം എന്ന് പറയാൻ കാരണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍