ഗോ ബ്ലൂ ക്യാമ്പയിൻ: ആന്റി ബയോട്ടിക് മരുന്നുകൾ ഇനി മുതൽ നീലക്കവറിൽ

അഭിറാം മനോഹർ

തിങ്കള്‍, 29 ജനുവരി 2024 (20:01 IST)
ആന്റി ബയോട്ടിക് മരുന്നുകള്‍ പ്രത്യേക നീല കവറില്‍ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി എറണാകുളം ജില്ലാ ആരോഗ്യവിഭാഗം. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുന്നതിനായി ലോകാരോഗ്യസംഘടന നടപ്പാക്കുന്ന ഗോ ബ്ലൂ ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
 
ആന്റി ബയോട്ടിക് മരുന്നുകള്‍ പ്രത്യേക കളര്‍ കോഡുള്ള കവറില്‍ വിതരണം ചെയ്യുന്നത് മരുന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ രോഗികളെ സഹായിക്കും. ഈ മരുന്നുകളെ പറ്റിയുള്ള ബോധവത്കരണ നിര്‍ദേശങ്ങള്‍ കൂടി പ്രത്യേക കവറില്‍ വിതരണം ചെയ്യാനാണ് പരുപാടി. ഇത് ആന്റിബയോട്ടിക് മരുന്നുകളെ പറ്റി അവബോധം സൃഷ്ടിക്കാനും ദുരുപയോഗം തടയാനും സഹായിക്കുമെന്ന് ഡിഎംഎ വ്യക്തമാക്കി. ഘട്ടം ഘട്ടമായി ജില്ലയിലെ എല്ലാ ആശുപത്രികളിലും പദ്ധതി നടപ്പിലാക്കാനാണ് ആലോചനയിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍