അത്താഴം എങ്ങനെയുള്ളതാകണമെന്ന ആശങ്ക എന്നുമുണ്ട്. ചെറിയ തോതില്‍ എട്ടുമണിക്ക് മുമ്പ് ഭക്ഷണം കഴിക്കണമെന്നാണ് പലരുടെയും അഭിപ്രായം. നല്ല ഉറക്കം ലഭിക്കാനും ദഹനപ്രക്രീയ മികച്ച രീതിയിലാക്കാനും കട്ടി കുറഞ്ഞ ആഹാരങ്ങളാണ് രാത്രിയില്‍ നല്ലത്.
അത്താഴത്തില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ നല്ല ഉറക്കം ലഭിക്കും. പഴവര്‍ഗങ്ങളാണ് ഈ പട്ടികയില്‍ ഒന്നാമന്‍. ബദാലും രണ്ട് സ്‌പൂള്‍ തേനും പതിവാക്ക്കുന്നത്. നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
തൈര്, മീന്‍, മുട്ട, നട്ട്സ് തുടങ്ങിയവ ഉള്‍പ്പെടുത്തിയ ഭക്ഷണം നല്ല ഉറക്കവും ആരോഗ്യവും സമ്മാനിക്കും.
വിറ്റാമിന്‍, മിനറലുകള്‍ , അമിനോ ആസിഡ് തുടങ്ങിയ ധാരാളം അടങ്ങിയതാണ് ഓട്സ് കഴിച്ചിട്ട് കിടന്നാല്‍ നല്ല ഉറക്കം ലഭിക്കും.
അമിതമായി വെള്ളം കുടിക്കുന്നത് രാത്രിയില്‍ മൂത്രശങ്കയുണ്ടാക്കും. ചപ്പാത്തി, ബ്രഡ്, ജ്യൂസ് എന്നിവ ദഹനം വേഗത്തിലാക്കി ഉറക്കം സുഗമമാക്കും. ഇറച്ചി, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, സ്‌നാക്‍സ്, ചിപ്‌സ് എന്നിവ അത്താഴത്തില്‍ നിന്ന് ഒഴിവാക്കുന്നത് ഉചിതമാണ്.