രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ പ്രത്യേക കഴിവുള്ള ആഹാര പഥാർത്ഥമാണ് തൈര്. ഇത് ശരീരത്തെ രോഗങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തും. ധാരാളം കാത്സ്യവും ഫോസ്ഫറസും തൈരിൽ അടങ്ങയിട്ടുള്ളതിനാൽ എല്ലുകളുടെ ആരോഗ്യത്തിനു ബലക്കുറവ് തടയുന്നതിനും ഇത് സഹായിക്കും. ശരീരത്തെ താപനില ഉയരാതിരിക്കാനും തൈര് കഴിക്കുന്നതിലൂടെ സാധിക്കും. ചൂടുകാലത്ത് കൂടുതൽ തൈര് ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിനു പിന്നിലെ കാരണം ഇതാണ്.
കുടൽ സംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിനും. ദഹനപ്രശ്നങ്ങൾ ചെറുക്കുന്നതിനും തൈര് കഴിക്കുന്നതിലൂടെ സാധിക്കും. എന്നാൽ രാത്രി കാലങ്ങളിൽ തൈര് കഴിക്കാതിരിക്കുന്നതാണ് നല്ലത്. സൗന്ദര്യ സംരക്ഷണത്തിനും ഏറെ ഗുണകരമാണ് തൈര്. തൈര് ഉപയോഗിച്ച് ധാരാളം ഫെയ്സ് പാക്കുകൾ ഉണ്ട്. വെറുതെ തൈര് പുരട്ടുന്നത് തന്നെ മുഖത്തിന് വളരെ നല്ലതാണ്.
തൈരിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ലാക്ടിക്ക് ആസിഡ് മുഖ സൌന്ദര്യത്തിന് ഏറെ ഉത്തമമാണ്. തൈരിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും മിനറലുകളും ചർമ്മത്തിന് സംരക്ഷണം നൽകും. തൈരും വെള്ളരിക്കയും ചേർത്ത ഫെയ്സ്പാക്ക് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ അകറ്റാൻ ഉത്തമമാണ്. ഇത് വഴി മുഖത്തെ ജലാംശം വർധിപ്പിക്കാനും മുഖ ചർമ്മത്തിലെ മൃത കോഷങ്ങളെ നീക്കം ചെയ്യാനും സാധിക്കും.