കടലിൽ ജീവനെടുക്കുന്ന ചതുര തിരമാലകൾ, അമ്പരപ്പിക്കുന്ന പ്രതിഭാസം ഇങ്ങനെ !

വ്യാഴം, 6 ജൂണ്‍ 2019 (18:03 IST)
ഒന്നിനു പുറകെ ഒന്നായി നിളത്തിൽ കരയിലേക്കെത്തുന്ന തിരമാലകളെ മാത്രമേ നമ്മൾ കണ്ടിട്ടുള്ളു. എന്നാൽ കടലിൽ ചതരുങ്ങൽ രൂപപ്പെട്ട് നാലുഭാഗത്തുനിന്നും ചതുരത്തിനുള്ളിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകളെ കണ്ടിട്ടുണ്ടോ. എന്നാൽ അങ്ങനെ ഒരു പ്രതിഭാസമാണ് ഇപ്പോൾ ലോകത്തെ ഭയപ്പെടുത്തുന്നത്. ക്രോ സീ എന്നാണ് ഈ പ്രദിഭാസത്തിന് പറയുന്ന പേര്. ഒന്നിലധികം ഓഷ്യൻ കറന്റുകൾ ഒരുമിച്ചെത്തുമ്പോഴാണത്രേ ഈ പ്രതിഭാസം രൂപപ്പെടൂന്നത്.
 
ഒറ്റക്കാഴ്ചയിൽ കടലിൽ കയർ വലിച്ചു കെട്ടിയതുപോലെയെ തോന്നു. അത്ര കൃത്യതയോടെയാണ് തിരമാലകൾ ചതുരങ്ങൾ ഒരുക്കുന്നത്, പെട്ടന്ന് പ്രത്യക്ഷപ്പെടുന്ന ഈ പ്രതിഭാസം ഏറെ അപകടം വിതക്കുന്നതാണ് തിരകൾക്കുള്ളിൽ അകപ്പെട്ട് കഴിഞ്ഞാൽ നാലു ഭാകത്തുനിന്നും തിരമാലകൾ ആഞ്ഞുവീശും ഇതോടെ ഈ ചതുര തിരക്കുള്ളിൽനിന്നും പുറത്തുകടക്കാനാവില്ല. ബോട്ടുകളെ ഇത്തരം തിരകൾ വളരെ വേഗം അപകടത്തിൽ പെടുത്തും. 
 
ഒബ്ലിക്ക് ആങ്കിളിൽ വരുന്ന രണ്ട് തിരമാലകൾ തമ്മിൽ കൂട്ടിമുട്ടുന്നതോടെയാണ് ക്രോസ് സീ തിരമാലകൾ രൂപപ്പെടൂന്നത്.. മൂന്ന് മീറ്റർ വരെ ഉയർത്തിൽ ചതര തിരമാലകൾ ആഞ്ഞടിക്കും ദിശ തെറ്റി വീശുന്ന കാറ്റ് ചരിഞ്ഞെത്തുന്ന തിരമാലകളെ തീരത്തടുക്കാൻ അനുവദിക്കാതെ വരുമ്പോൾ എതിർ ദിശയിന്നിന്നുള്ള തിരമാലകളിൽ ഉണ്ക്കുന്ന ഓളം തള്ളലാണ് ചതുര തിരമാലകൾ ഉണ്ടാക്കുന്നത്. 

ظاهرة بحرية جميلة تحدث نادراً وهي تحول الساحل الى موجات مربعة بسبب تداخل موجتين مختلفتين
اسمها"cross sea" pic.twitter.com/DUFdR14e9o

— غريبة (@Ghrebaa) June 20, 2017

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍