പിസ, ബർഗർ പോലുള്ള ജങ്ക്ക് ഫുഡ് വിഭാഗത്തിൽ പെടുന്ന ഭക്ഷണങ്ങൾ കുട്ടികളിൽ അമിതവണ്ണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. അതുപോലെ തന്നെ വിവിധ കവറുകളിലും സൈസുകളിലും ലഭിക്കുന്ന പൊടേറ്റോ ചിപ്സുകളുടെ ഉപയോഗം അമിതമായി ഉപ്പ്, കലോറി എന്നിവ അടിഞ്ഞുകൂടാൻ കാരണമാകുന്നു.
മിഠായികൾ ചോക്കളേറ്റുകൾ തുടങ്ങിയ മധുരപലഹാരങ്ങളാണ് മറ്റൊരു വില്ലൻ. അതുപോലെ തന്നെ വേനലിൽ ഐസ്ക്രീം ഉപയോഗിക്കുന്ന ശീലമുള്ളവരാണോ?ഇത് നല്ലൊരു ശീലമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഷുഗർ,കൊഴുപ്പ് എന്നിവ അടങ്ങിയ ഇവ ആരോഗ്യത്തിന് നല്ലതല്ല. മധുരമില്ലാത്ത കുറഞ്ഞ കലോറിയുള്ള ഐസ്ക്രീമുകളാണ് കഴിക്കാൻ നല്ലത്.