താരന്‍ പ്രശ്നമാകുന്നുണ്ടോ ? എങ്കില്‍ ഈ കാരണങ്ങളെ കരുതിയിരുന്നോളൂ !

ബുധന്‍, 4 ഒക്‌ടോബര്‍ 2017 (13:43 IST)
ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരന്‍. താരനെ പ്രതിരോധിക്കുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ തേടാറുണ്ട്. ഇവയില്‍ പല മാര്‍ഗ്ഗങ്ങളും പല രീതിയിലാണ് നാം പ്രയോഗിക്കാറുള്ളത്. എന്നാല്‍ അറിഞ്ഞോളൂ... ചില കാരണങ്ങളെ നമ്മള്‍ നിസ്സാരമായി വിടുന്നതാണ് പലപ്പോഴും താരനെ വര്‍ദ്ധിപ്പിക്കുന്നതെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്.  
 
താരന്‍ ഉണ്ടാകാനുള്ള കാരണങ്ങളും മറ്റുമെല്ലാം അന്വേഷിച്ച ശേഷമായിരിക്കണം അതിന് പരിഹാരം കാണാന്‍. താരന് വളരെയധികം അനുകൂലമായി വരുന്ന ഒന്നാണ് ചര്‍മ്മത്തിലെ വരള്‍ച്ച. അതായത് തലയോട്ടിയില്‍ വരള്‍ച്ചയുണ്ടെങ്കില്‍ അത് പല തരത്തിലുള്ള താരന് അനുകൂലമായി മാറുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. യീസ്റ്റ് ഇന്‍ഫെക്ഷനും താരന് കാരണമായേക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. 
 
തലയിലെ വൃത്തിയില്ലായ്മ മൂലവും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തലയിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെട്ടില്ലെങ്കില്‍ അത് പലപ്പോഴും താരന് അനുകൂല സാഹചര്യം ഉണ്ടാക്കും. മൃതകോശങ്ങളും താരന് പലപ്പോഴും കാരണമാകും. അതിനാല്‍ തലയോട്ടി എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കണം. ശ്രദ്ധയില്ലാതെ ചീപ്പ് ഉപയോഗിക്കുന്നതും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും പലപ്പോഴും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. 
 
തലയോട്ടിയില്‍ പലരിലും കാണപ്പെടുന്ന ചൊറിച്ചിലും മറ്റും പല വിധത്തിലായിരിക്കും കേശസംരക്ഷണത്തില്‍ പലപ്പോള്ളും വില്ലനാവുന്നത്. ഇത് പലപ്പോഴും താരന് ഉണ്ടാകാന്‍ കാരണമാകും. തലയിലുണ്ടാവുന്ന മുറിവും ഇക്കാര്യത്തില്‍ പ്രശ്നക്കാരനാണ്. എന്തെന്നാല്‍ പലപ്പോഴും ഈ മുറിവ് ഉണങ്ങാനെടുക്കുന്ന താമസം പല വിധത്തില്‍ നമ്മളെ ബുദ്ധിമുട്ടിലാക്കുന്നു. ഇത് താരന് ഒരു പ്രധാനപ്പെട്ട കാര്യമാണ്.
 
മരുന്നുകളുടെ അമിതമായ ഉപയോഗവും താരന് കാരണമായേക്കും. മാത്രമല്ല സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നതും താരന് പ്രധാനപ്പെട്ട കാരണങ്ങളാണ്. അതുകൊണ്ട് തന്നെ വിട്ടുമാറാതെയുള്ള താരന്റെ പ്രശ്‌നം നിങ്ങളിലുണ്ടെങ്കില്‍ നല്ലൊരു ത്വക്ക് രോഗ വിദഗ്ധനെ കാണുന്നത് നല്ലതാണ്. താരന്‍ വര്‍ദ്ധിക്കാന്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദവും കാരണമാകുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍