കുട്ടികൾ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നുണ്ടോ? ഫാറ്റിൽ ലിവറാകാമെന്ന് പഠനം

അഭിറാം മനോഹർ
ചൊവ്വ, 4 ജൂണ്‍ 2024 (08:42 IST)
ദിവസത്തിൽ ആറ് മണിക്കൂറിൽ കൂടുതൽ ചടഞ്ഞിരിക്കുന്ന കുട്ടികൾക്ക് കടുത്ത ഫാറ്റി ലിവർ രോഗവും കരൾ സിറോസിസും വരാനുള്ള സാധ്യത അധികമെന്ന് പുതിയ പഠനം. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഫാറ്റിലിവർ രോഗം. മദ്യപാനം കൊണ്ട് മാത്രമല്ല ഉദാസീനമായ ജീവിതശൈലി കൊണ്ടും ഈ രോഗം വരാം. നേച്ചേഴ്സ്  ഗട്ട് ആൻഡ് ലിവർ ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
 
 ശരീരം അനങ്ങാതെ ഗെയിമിനും കാർട്ടൂണുകൾക്കും മുന്നിൽ ചടഞ്ഞിരിക്കുന്നവർക്കാണ് പിൻക്കാലത്ത് ലിവർ സിറോസിസിനും ഫാറ്റി ലിവറിനും സാധ്യതയുള്ളതായി പഠനത്തിൽ പറയുന്നു. ഇത്തരത്തിൽ അലസരായി ഇരിക്കുന്നുന്ന ആറ് മണിക്കൂർ കഴിഞ്ഞുള്ള ഓരോ അരമണിക്കൂർ കൂടുമ്പോഴും ഇത്തരക്കാരിൽ 25 വയസാകും മുൻപ് തണ്ണെ ഫാറ്റി ലിവർ വരാനുള്ള സാധ്യത 15 ശതമാനം കൂടുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി.
 
 വയറിന് മുകളിൽ വലതുവശത്തായി വേദന, കരളിൽ നീർവീക്കം, അടിവയറ്റിലെ വീക്കം,അമിതമായ ക്ഷീണം,മുഖത്തെ വീക്കം, വായ്ക്കും കഴുത്തിനും സമീപമുള്ള ഇരുണ്ട ചർമ്മം,ശരീരഭാരം കുറയുക,വിശപ്പില്ലായ്മ,വയറിളക്കം, ചർമ്മത്തിൽ ചൊറിച്ചിൽ എന്നിവയെല്ലാമാണ് ഫാറ്റി ലിവറിൻ്റെ സൂചനകൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article