നിങ്ങള്‍ക്ക് ഏറ്റവും വേഗത്തില്‍ കലോറി എരിച്ചുകളഞ്ഞ് വണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ ജംപിങ് റോപ് ആണ് ഓട്ടത്തേക്കാളും മികച്ചതെന്ന് ഇദ്ദേഹം പറയുന്നു. ഒരു മിനിറ്റ് കൊണ്ട് 16 കലോറിവരെ ചിലവഴിക്കാന്‍ റോപ്പ് ജംപിങിന് സാധിക്കും. അങ്ങനെ 10 മിനിറ്റുള്ള മൂന്ന് റൗണ്ടില്‍ 480തോളം കലോറി ചിലവഴിക്കാന്‍ സാധിക്കും. എന്നാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ഈ വ്യായാമ രീതി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.