ആയുസ് വര്‍ദ്ധിക്കണോ ?; ഈ ആഹാരങ്ങള്‍ കഴിച്ചാല്‍ മതി
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (15:23 IST)
ആയുസ് വര്‍ദ്ധിപ്പിക്കാന്‍ ഒരു മരുന്നു ഇതുവരെ കണ്ടെത്തിയിട്ടില്ല. ചിട്ടയായ ഭക്ഷണക്രമവും ജീവിത രീതിയുമാണ് ആാരോഗ്യകരമായ ജീവിതം സമ്മാനിക്കുന്നത്. ഈ ശൈലി പിന്തുടര്‍ന്നാല്‍ ആയുസ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നതിനൊപ്പം പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, ബ്രഡ്, നട്ട്‌സ്, ഒലീവ് എണ്ണ, കടുകെണ്ണ എന്നിവ കൂടുതലായി കാഴിക്കുന്നവര്‍ക്ക് ആയുസ് കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനൊപ്പം ചിട്ടയായ വ്യായാമവും ഡയറ്റും ആവശ്യമാണ്.
ചായ, കാപ്പി, ഗോതമ്പ് ബ്രഡ്, കൊഴുപ്പു കുറഞ്ഞ ചീസ്, ചോക്ലേറ്റ്, നിയന്ത്രിത അളവിലുള്ള റെഡ് വൈന്‍, ബിയര്‍ എന്നിവ ഡയറ്റില്‍ ഉൾപ്പെടുത്തണം. അതേസമയം, സംസ്‌കരിച്ചതും അല്ലാത്തതുമായ റെഡ്മീറ്റ് ഓര്‍ഗാനിക്ക് മീറ്റ്, ചിപ്പ്‌സ്, ശീതളപാനിയങ്ങൾ എന്നിവ പൂര്‍ണമായും ഒഴിവാക്കണമെന്നും പഠനം പറയുന്നു.
കൂടുതല്‍ എണ്ണ ചേര്‍ത്തതും കൊഴുപ്പ് നിറഞ്ഞതുമായ ആഹാരങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.