മടിക്കാതെ ശീലമാക്കാം; ഇളനീരിന്റെ ഗുണങ്ങള്‍ കേട്ടാല്‍ അതിശയിക്കും, രോഗങ്ങള്‍ പറപറക്കും

വെള്ളി, 14 ഡിസം‌ബര്‍ 2018 (15:46 IST)
ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിനു ഉന്മേഷവും ഊര്‍ജ്ജവും നല്‍കുന്നതാണ് ഇളനീര്‍. ലോറിക് ആസിഡിന്റെ കലവറയായ ഇളനീര്‍ നിത്യവും കുടിക്കുന്നത് കൊണ്ട് പലതുണ്ട് നേട്ടം.

സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ക്ലോറൈഡ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഇളനീര്‍ ശരീരത്തിന് ഉന്മേഷം നല്‍കും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, പ്രോട്ടീന്‍, മഗ്നീഷ്യം എന്നിവയും ശരീരത്തിന് നല്ലതാണ്.

മൂത്ര സംബന്ധമായ രോഗങ്ങള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, മുഖക്കുരു, കലകള്‍, ചുളിവുകള്‍, അമിത ടെന്‍ഷന്‍, സ്ട്രോക്ക്, വയറിളക്കം, അള്‍സര്‍, വന്‍കുടല്‍വീക്കം, മഞ്ഞപ്പിത്തം, മൂലക്കുരു എന്നിവയ്‌ക്ക് ഉത്തമമാണ് ഇളനീര്‍.

ഇളനീരില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മെഗ്നീഷ്യം ധാതുക്കള്‍ കിഡ് നിയിലെ കല്ലിനെ അലിയിച്ചുകളയും.  
പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇളനീര്‍. കുട്ടികളുടെ ശരീരകാന്തിക്കും, മസ്സിലുകളുടെ ഉറപ്പിനും പാലില്‍ കരിക്കിന്‍ വെള്ളം ചേര്‍ത്തു നല്‍കാവുന്നതാണ്.

ദഹനശക്തിയെ വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള ഇളനീര്‍ അമിതവണ്ണത്താല്‍ കഷ്ടപ്പെടുന്നവര്‍ക്കു പോലും ധൈര്യ സമേതം കഴിക്കാം. ഗര്‍ഭിണികളായ സ്ത്രീകള്‍ ഇളനീര്‍ കുടിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ഗുണം ചെയ്യും. മാത്രമല്ല അമ്മയുടെ ആരോഗ്യത്തിനും നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍