സുരക്ഷിതമായ ലൈംഗിക ബന്ധത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ലോകത്തില്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഗര്‍ഭ നിരോധന ഉറ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തി. ഹോളണ്ടിന്‍റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലാണ് സംഭവം.
പിങ്ക് നിറത്തിലുള്ള ഭീമാകാരമായ ഉറയാണ് ബലൂണ്‍ പോലെ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തുന്നത്. ‘ബലൂണ്‍ ഉറ’ ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നാണ് ചടങ്ങ് സംഘടിപ്പിച്ചവരുടെ പ്രതീക്ഷ. ഹോളണ്ടിലെ അല്‍മെലോ നഗരത്തിലാണ് ബ്ലാക് ക്രോസ് അഘോഷത്തിന്‍റെ ഭാഗമായി ബലൂണ്‍ ഉറ പറത്തിയത്.
സുരക്ഷിത ലൈംഗിക ബന്ധത്തെ കുറിച്ച് ആള്‍ക്കാരെ ബോധവത്കരിക്കേണ്ടത് ആവശ്യമാണ്. ലൈംഗിക രോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്- ഹോളണ്ട് മെഡിക്കല്‍ സര്‍വീസിലെ വക്താവ് പറഞ്ഞു.വടക്കന്‍ ഹോളണ്ടില്‍ അടുത്ത മാസങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളിലും ഉറ ബലൂണുകള്‍ പ്രദര്‍ശിപ്പിക്കും.
ലൈംഗിക രോഗങ്ങള്‍ ഹോളണ്ടില്‍ വര്‍ദ്ധിച്ചു വരികയാണ്. ഇതേ തുടര്‍ന്നാണ് ബോധവത്കരണവുമായി അധികൃതര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.