എന്താണ് സ്ട്രോക്ക്

മനുഷ്യരുടെ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനം ഹൃദ്രോഗത്തിനും, രണ്ടാം സ്ഥാനം ക്യാന്‍സറിനും , മൂന്നാം സ്ഥാനം സ്ട്രോക്കിനുമാണ്.

തലച്ചോറിലേക്ക് പോകുന്ന ഒന്നോ അധിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്ന് പറയുന്നത്.

സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്.

സ്ട്രോക്ക് പൊതുവെ രണ്ട് തരത്തില്‍ കാണുന്നു.

സ്ട്രോക്ക് ഇസ്കീമികും
സ്ട്രോക് ഹെമറാജികും.

രക്തധമനികളില്‍ രക്തം കട്ടിപിടിക്കുന്ന അവസ്ഥയാണ് സ്ട്രോക് ഇസ്കീമിക് എന്ന് പറയുന്നത്. ഇത് രക്ത ചംക്രമണത്തെ തടസ്സപ്പെടുത്തുകയും തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു.

രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാണ്ടുക്കുകയും ചെയ്യുന്ന അവസ്ഥയെ സ്ട്രോക് ഹെമറാജിക് എന്ന് പറയുന്നു. ഇസ്കീമിക് സ്ട്രോക്കിനെക്കാളും മാരകമാണ് സ്ട്രോക് ഹെമറാജിക്.
എന്താണ് സ്ട്രോക്ക്


പല കാരണങ്ങള്‍ കൊണ്ട് ഒരാള്‍ക്ക് സ്ട്രോക്ക് വരാം.

പുകവലി,
മദ്യപാനം,
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം,
ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ അളവ്,
പ്രമേഹം,
അമിത വണ്ണം,
വ്യായാമത്തിന്‍റെ അഭാവം,
തെറ്റായ ആഹാരക്രമം

എന്നിവയാണ് സ്ട്രോക്കിന്‍റെ പ്രധാന കാരണങ്ങള്‍.


ശരീരത്തിന്‍റെ ഒരു വശത്ത് പെട്ടെന്ന് ബലക്ഷയം അനുഭവപ്പെടുകയും തലചുറ്റലും അനുഭവപ്പെടുകയാണെങ്കില്‍ അത് സ്ട്രോക്കിന്‍റെ ലക്ഷണമായി കാണം.

മുഖത്ത് കോട്ടം ഉണ്ടാവുക,
സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്,
മരവിപ്പ്,
ശരീരത്തിന്‍റെ അസന്തുലിതാവസ്ഥ,
കാഴ്ച ശക്തി കുറയുക,
അവ്യക്തത


എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കിലും അതും സ്ട്രോക്കിന്‍റെ ലക്ഷണങ്ങളാണ്.

സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയനാകേണ്ടതാണ്.

രോഗിക്ക് മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ രക്തം കട്ടപിടിച്ചത് മാറ്റുവാനുള്ള മരുന്ന് നല്‍കേണ്ടതാണ്.

ഇതിനെ ത്രോംബോലൈറ്റിക് തെറാപ്പി എന്ന് പറയുന്നു. ഈ ചികിത്സ വഴി സ്ട്രോക്ക് മൂലം ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഗണ്യമായ കുറവുണ്ടാകും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രഹേവും ഉള്ളവര്‍ കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.

ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഓക്കുപ്പേഷണല്‍ തെറാപ്പി, രക്തം കട്ടപിടിക്കാതിരിക്കുവാനുള്ള മരുന്നുകള്‍ എന്നിവയിലൂടെ സ്ട്രോക്കിനെ അതിജീവിക്കാനാവും.

വെബ്ദുനിയ വായിക്കുക