ചിക്കന്‍ ഗുനിയാ- ചികുന്‍ ഗുന്യ - എന്ന മാരകമായ പനി കേരളത്തിലും പിടി മുറുക്കിയിരിക്കുന്നു. പേര്‍ സൂചിപ്പിക്കുന്നത് പോലെ ഈ രോഗത്തിന് ചിക്കനുമായി - കോഴിയുമായി - ഒരു ബന്ധവും ഇല്ല.
ബന്ധമുള്ളതാവട്ടെ, ഡെങ്കി പനി പരത്തുന്ന ഈഡിസ് ഈ ജിപ് തെ എന്ന ഇനത്തില്‍ പെട്ട കൊതുകുകളോടാണ്. കാരണം ഇതേ കൊതുകുകളാണ് ചിക്കന്‍ ഗുനിയയും പരത്തുന്നത്.
രണ്ട് കുതിപ്പുകളും ഒരു താഴ്ചയും എന്ന നിലയിലാണ് ചിക്കന്‍ ഗുനിയയുടെ പനിയുടെ സ്വഭാവം. അതുകൊണ്ടിതിനെ സാഡില്‍ ഫീവര്‍ എന്ന് വിളിക്കാറുണ്ട്.
ആഫ്രിക്കന്‍ ഭാഷയില്‍ ചികുന്‍ ഗുന്യ എന്ന പേരിനര്‍ത്ഥം ഒടിഞ്ഞു മടങ്ങിയ എന്നാണ്. അതു പിന്നീട് ഉപയോഗിച്ചുപയോഗിച്ച് ചിക്കന്‍ ഗുനിയ അയി. മൊസാംബിക്, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് അറുപതുകളുടെ തുടക്കത്തില്‍ ഈ രോഗം ആദ്യം കണ്ടെത്തിയത്.
ഇന്ത്യയിലാകട്ടെ കര്‍ണ്ണാടകത്തിലാണ്‍ ചിക്കന്‍ ഗുനിയ കണ്ടത്. പിന്നീടത് തമിഴ്നാട്ടിലേക്കും ആന്ധ്രയിലേക്കും മഹാരാഷ്ട്രയിലേക്കും വ്യാപിച്ചു. ഇപ്പോള്‍ കേരളത്തിലുമെത്തി. ഒരു വര്‍ഷംകൊണ്ട് കേരലത്തിലെ 20 ശതമാനത്തോലം പേരെ ചികുന്‍ ഗുനിയ പിടികൂറ്റി എന്നാണ്‍` അനുമാനിക്കുന്നത്.
ഇന്നു കാണുന്ന മുഖത്ത് ചുവപ്പു വരുന്ന പനിയും സന്ധികളില്‍ നീരു വരുന്ന പനിയും മറ്റും ചികുന്‍ ഗുനിയയുറ്റെ വകഭേദങ്ങളത്രേ
അതികഠിനമായ നടുവേദനയും സന്ധിവേദനയും വിട്ടുവിട്ടുള്ള കടുത്ത പനിയുമാണ് ചിക്കന്‍ ഗുനിയയുടെ ലക്ഷണം. നടുവിനും സന്ധികളിലുമുള്ള വേദന കാരണം സഹിക്കാനാവാതെ രോഗി ഒടിഞ്ഞുമടങ്ങിപ്പോകുന്നു.
പിന്നെ തലവേദന, തൊലിയില്‍ തിണര്‍പ്പ്, ചെങ്കണ്ണ്, ചൊറിച്ചില്‍, ചിലപ്പോള്‍ സന്ധികളില്‍ വീക്കം എന്നീ രോഗലക്ഷണങ്ങളും കണ്ടുവരാറുണ്ട്.
ഒന്നു രണ്ട് ദിവസം കടുത്ത പനിയുണ്ടാവാം. പിന്നീടിത് പൊടുന്നനേ കുറയും. രോഗിയുടെ രക്തത്തിലെ പ്ളേറ്റ് ലെറ്റുകള്‍ കുറഞ്ഞുപോവുകയും അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടാവുകയും ചെയ്താണ് ചിക്കന്‍ ഗുനിയാ രോഗികള്‍ മരിക്കുന്നത്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നതാണ് പ്ളേറ്റ് ലറ്റുകള്‍.
ഇന്ത്യയില്‍ ചിക്കന്‍ ഗുനിയയ്ക്കായുള്ള ചികിത്സാ പദ്ധതികള്‍ നടപ്പായിട്ടില്ല. ഡെങ്കിപ്പനിക്കുള്ളതുപോലെ രോഗനിര്‍ണ്ണയത്തിനുള്ള ആന്‍റിബോഡി ടെസ്റ്റുകള്‍ ചിക്കന്‍ ഗുനിയയുടെ കാര്യത്തില്‍ ലഭ്യമല്ല.
പനി, സന്ധിവീക്കം എന്നിവയെ തടയാനുള്ള ചികിത്സ നടത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. കൊതുക് നിയന്ത്രണം മാത്രമാണ് ചിക്കന്‍ ഗുനിയയെ ഒടിച്ചുമടക്കാനുള്ള ഒരു ഉപാധി. പരിസരം ശുചിയാക്കി വയ്ക്കുന്നതും നന്ന്.