ഗുരുതരമായ മറവിയുണ്ടാക്കുന്ന അവസ്ഥയാണ് മേധക്ഷയം അഥവാ ഡിമെന്‍ഷ്യ. അള്‍ഷിമേഴ്സ് രോഗത്തിന്റെ ഒരു പ്രധാന ലക്ഷണവും അവസ്ഥയുമാണ് ഇത്
ഏതെങ്കിലും കാരണത്താല്‍ മസ്തിഷ്ക്കത്തിന്റെ സവിശേഷധര്‍മ്മങ്ങള്‍ നഷ്ടപ്പെടുകയും, തല്‍ഫലമായി ഒരാള്‍ക്ക് ദൈനംദിനകാര്യങ്ങളും സാമൂഹികവും തൊഴില്‍പരവുമായ കാര്യങ്ങളും നടത്തിക്കൊണ്ട് പോകുവാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഡിമെന്‍ഷ്യ. ലക്ഷണങ്ങളുടെ സഞ്ചയമാണ് ഈ അവസ്ഥ.
- ശാരീരികത്തളര്‍ച്ച - വിഷാദം - കാഴ്ചക്കുറവ്, കേള്‍വിക്കുറവ് - മദ്യപാനം - ചില മരുന്നുകള്‍
പ്രധാന ലക്ഷണം
1) ഓര്‍മ്മ നഷ്ടപ്പെടുക 2) അടുത്ത സമയത്ത് നടന്ന സംഭവങ്ങള്‍ ഏറ്റവുമധികം മറന്നുപോകുക. 3) വളരെ മുന്‍പു നടന്ന സംഭവങ്ങള്‍ രോഗം മൂര്‍ച്ഛിക്കുന്നതോടെ മാത്രം നഷ്ടപ്പെടുക.
ഡിമെന്‍ഷ്യ: കാരണങ്ങള്‍
- മസ്തിഷ്കത്തെ നേരിട്ട് ബാധിക്കുന്ന ചില രോഗങ്ങള്‍ - അല്‍സൈമേഴ്സ് രോഗം - പിക്സ് രോഗം - പാര്‍ക്കിന്‍സണ്‍സ് രോഗം - ഹണ്ടിംഗ് ടണ്‍സ് രോഗം - മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ്
* തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലുള്ള തകരാറുകള്‍ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍
- വീട്ടിനുള്ളില്‍ അശ്രദ്ധമായി പ്രവര്‍ത്തിക്കുക - ആവര്‍ത്തിച്ച് പരിശോധന നടത്തുക - ചോദ്യങ്ങള്‍ ആവര്‍ത്തിക്കുക - പറഞ്ഞു വിടുന്ന കാര്യങ്ങള്‍ മറന്നു പോവുക - പറയുന്നതിനിടയ്ക്ക് കാര്യം മറന്നു പോവുക - ചെയ്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്യുക. - പരിചയമുള്ള സ്ഥലങ്ങള്‍ മറന്നു പോവുക - സമയം, സ്ഥലം എന്നിവയില്‍ സംശയം. - വസ്ത്രം ധരിക്കുന്നതില്‍ ബുദ്ധിമുട്ട് - ഭാഷ ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ട് - വ്യക്തിത്വത്തില്‍ തകരാറ് - താല്പര്യക്കുറവ്, അലസത, അലച്ചില്‍. - മലമൂത്രവിസര്‍ജ്ജനത്തില്‍ ശ്രദ്ധക്കുറവ്. - തെറ്റിദ്ധാരണകള്‍.
ഒന്നുമുതല്‍ പത്ത് വര്‍ഷം വരെ ഈ രോഗം നീണ്ടുനില്‍ക്കാം.
* 65 വയസ്സിന് മുകളിലുള്ള 20 പേരില്‍ ഒരാള്‍ വീതം ഡിമന്‍ഷ്യ രോഗിയാണ്. * ഇന്ത്യയില്‍ 3 ദശലക്ഷം പേര്‍ക്ക് ഡിമന്‍ഷ്യ ഉണ്ട്. * രോഗിയേക്കാള് ബുദ്ധിമുട്ട് അനുഭവിക്കുന്നത് പരിചാരകരാണ്. * ലക്ഷണങ്ങള്‍ സശ്രദ്ധം പരിശോധിച്ചാല്‍ മാത്രമേ രോഗം ഉറപ്പുവരുത്താനാകൂ. കാരണം ഈ ലക്ഷണങ്ങള്‍ എല്ലാം മറ്റു ചില രോഗങ്ങള്‍ക്കും വരാം.