ഇന്ന് ലോക എയിഡ്സ് ദിനം

PTIPTI
എയിഡ്സ് മനുഷ്യസമൂഹത്തെ ഭീതിയിലാഴ്ത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാന ഘട്ടത്തിലാണ് എയിഡ്സ് അതിന്‍റെ ഭീകരരൂപം കാണിച്ചു തുടങ്ങിയത്. ലോകമെമ്പാടുമുളള ജനങ്ങളില്‍ എയിഡ്സ് വൈറസ് പടരാന്‍ തുടങ്ങിയതോടെ ആണ് ലോകരാജ്യങ്ങള്‍ എയിഡ്സിനെ തടയേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ബോധവാന്മാരായത്.

തുടര്‍ന്നാണ് എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ലോക എയിഡ്സ് ദിനമായി ആചരിക്കാന്‍ തീരുമാനമുണ്ടായത്.എയിഡ്സിന് കാരണമാകുന്ന എച് ഐ വി അണുബാധയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് ഈ ദിനം സമര്‍പ്പിച്ചിരിക്കുന്നു.

എയിഡ്സ് 25 ദശലക്ഷത്തിലധികം ആള്‍ക്കാരെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് കണക്കുകളില്‍ കാണുന്നത്. യാഥാര്‍ത്ഥ്യം ഇതിലും എത്രയോ അധികമാണെന്നാണ് കരുതപ്പെടുന്നത്. ഇതിലും എത്രയോ ഇരട്ടി ആള്‍ക്കാരാണ് എച് ഐ വി ബാധയുമായി ജീവിക്കുന്നത്.

ഇപ്പോള്‍, ശരീരത്തില്‍ കടന്ന എയിഡ്സ് വൈറസിന്‍റെ പ്രവര്‍ത്തനം വ്യാപിക്കുന്നത് നിയന്ത്രിക്കാനായി ആന്‍റി റിട്രോവൈറല്‍ ചികിത്സ ഉണ്ടെങ്കിലും എയിഡ്സ് മനുഷ്യ സമൂഹത്തിന് ഭീഷണിയായി തന്നെ നിലകൊള്ളുന്നു.ലോകമെമ്പാടുമായി ഈ രോഗത്താല്‍ ലക്ഷക്കണക്കിന് ആള്‍ക്കാരാണ് വര്‍ഷം തോറും മരണത്തിന് കീഴടങ്ങുന്നത്.

എയിഡ്സ് തടയുന്നതിനായി 1988ല്‍ നടന്ന ആരോഗ്യമന്ത്രിമാരുടെ ഉച്ചകോടിയിലാ‍ണ് ലോക എയിഡ്സ് ദിനമെന്ന ആസയം പൊന്തി വന്നത്. ഇതിന് ശേഷം വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളും അന്താരാഷ്ട്ര സംഘടനകളും സന്നദ്ധ സംഘടനകകളും എയിഡ്സ് ബോധവത്കരണം ഏറ്റെടുക്കുകയായിരുന്നു.

ആരംഭം മുതല്‍ 2004 വരെ യു എന്‍ എ ഐ ഡി എസ് ആണ് എയിഡ്സ് ദിനത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. ലോകമെമ്പാടുമുള്ള അരോഗ്യ സംഘടനകളുമായി സഹകരിച്ച് ഇവര്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. 2005 മുതല്‍ ഈ ചുമതല ‘വേള്‍ഡ് എയിഡ്സ് കാമ്പെയിന്‍’(ഡബ്ലിയു എ സി) ന് കൈമാറുകയുണ്ടായി. ‘എയിഡ്സിനെ തടയൂ: പ്രതിജ്ഞ ചെയ്യു’ എന്നതാണ് 2010 വരെ ലോക എയിഡ്സ് ദിനത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുഖ്യ വിഷയം.

ലോകരാജ്യങ്ങളില്‍ എയിഡ്സ് ബോധവത്കരണം നടത്താനും ഡബ്ലിയു എ സി മുന്‍‌കൈ എടുക്കുന്നു. യുവാക്കളെ ബോധവത്കരിക്കുന്നതിനാണ് കൂടുതല്‍ ശ്രമം നടത്തുന്നത്.




വെബ്ദുനിയ വായിക്കുക