വീട്ടുമുറ്റത്ത് ധാരാളം ഉണ്ടാകുന്നതു കൊണ്ടുതന്നെ നമുക്ക് ഒട്ടും വിലയില്ലാത്ത ഒന്നാണ് പേരക്ക. എന്നാല്‍ നമുക്കു ചിന്തിക്കാന്‍ പോലും കഴിയാത്തത്ര ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് പേരക്ക.
ജീവകം സിയുടെ കലവറയായ പേരക്കക്ക് സ്തനാര്‍ബ്ബുദത്തെ ചെറുക്കാന്‍ കഴിവുണ്ട്. ഒരു ഓറഞ്ചില്‍ ഉള്ളതിലും അഞ്ചിരട്ടി ജീവകം സി പേരക്കയുടെ പുറംതൊലിയില്‍ ഉണ്ടത്രേ. പേരക്കയില്‍ ധാരാളമുള്ള ലൈക്കോപ്പിന്‍ എന്ന കരോട്ടിനോയിഡ് ക്യാന്‍സറിനെ തടയാന്‍ ശേഷിയുള്ളതാണ്.
നട്ടുവളര്‍ത്താന്‍ എളുപ്പമാണെന്നതും പ്രത്യേക പരിചരണം കൂടാതെ നല്ല കായ്ഫലം ലഭിക്കുമെന്നതും പേരയുടെ ഗുണങ്ങളിലൊന്നാണ്. കീടനാശിനി തളിച്ച പഴങ്ങള്‍ വാങ്ങിക്കഴിക്കുന്നതിലും പ്രയോജനവും ഉണ്ടാകും. പേരക്കയില്‍ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യവും ഫൈബറും ഹൃദയത്തെയും സംരക്ഷിക്കുന്നു.
സ്ത്രീകളുടെ ശരീരത്തിന് ധാരാളം ആവശ്യമുള്ള കാത്സ്യവും പേരക്കയില്‍ ആവശ്യത്തിലധം ഉണ്ട്. സാധാരണ ഫലവര്‍ഗ്ഗങ്ങളില്‍ കാത്സ്യം കുറവായാണ് കാണപ്പെടുന്നത്. പ്രമേഹത്തെ ഒരു പരിധിവരെ തടയാനും പേരക്കക്കു കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
പേരക്ക കാക്കയും അണ്ണാനും തിന്നുന്നതു കണ്ടിരിക്കുന്ന വീട്ടമ്മമാര്‍ ഇതു കേള്‍ക്കുന്നുണ്ടോ?