മോഡലുകളെ ഞെട്ടിക്കുന്ന ശരീരവടിവു കണ്ട് അസൂയപ്പെട്ടിട്ടു കാര്യമില്ല. എങ്ങനെയാണവര്‍ ശരീരം സൂക്ഷിക്കുന്നതെന്ന് അറിയാന്‍ ശ്രമിക്കുക. ഇഷ്ടമുള്ളതൊക്കെ വാരിവലിച്ചു തിന്നുന്നവര്‍ക്ക് മോഡലുകളുടെ ശരീരം സ്വപ്നം കാണാനേ കഴിയൂ.
യോഗ, എയറോബിക്സ്, നൃത്തം, പിലാറ്റസ് തുടങ്ങിയവയൊക്കെ ശരീരവടിവു നിലനിര്‍ത്തുന്നതിന് ഏറെ ഗുണകരമാണ്. അരക്കെട്ടിന്റെ വടിവു നിലനിര്‍ത്തുന്നതിനും വയറില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഇവ അഭ്യസിക്കുന്നത് പരിഹാരമാണ്.
ഭക്ഷണം കുറക്കുമ്പോള്‍ തന്നെ ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കുന്നെന്ന് ഉറപ്പാക്കുക. കാര്‍ബോഹൈഡ്രേറ്റും തീരെ കുറയരുത്. ഇടക്ക് വിശന്നാല്‍ അല്‍പ്പം കൊഴുപ്പുകുറഞ്ഞ ആഹാരം കഴിക്കാം. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക.
ധാരാളം പഴങ്ങളും പച്ചക്കറിയും കഴിക്കുക. പയര്‍- പരിപ്പു വര്‍ഗ്ഗങ്ങള്‍ ഒഴിവാക്കരുത്. മുട്ട, മത്സ്യം എന്നിവയും ശരീരത്തിന് ആവശ്യമാണ്. എണ്ണ, അമിത കൊഴുപ്പ്, കൃത്രിമ നിറങ്ങള്‍ തുടങ്ങിയവയെ അകറ്റിനിര്‍ത്തുക. ഐസ്ക്രീം, ചോക്ലേറ്റുകള്‍ എന്നിവ കഴിയുന്നത്ര ഒഴിവാക്കുക.
ധാരാളം വെള്ളം കുടിക്കുക. പഴച്ചാറുകള്‍ കഴിക്കാം. കാപ്പി, ചായ എന്നിവക്കു പകരം ഗ്രീന്‍ ടീ കഴിക്കാം. ഗ്രീന്‍ ടീ കൊളസ്ട്രോളിനെ ചെറുക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.