മുടിയഴകിന് ഹെന്ന

ശ്രീകലാ ബേബി

തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2008 (19:28 IST)
IFMIFM
ശരിയായ പരിചരണമുണ്ടെങ്കില്‍ മുടി കൊഴിച്ചില്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ കഴിയും. ശരിയായ പോഷണവും ശ്രദ്ധയും നല്‍കുന്നതിനൊപ്പം മുടിക്ക് പുതുജീവന്‍ നല്‍കുന്നതിന് ഇടക്കൊരു ഹെന്ന പ്രയോഗം നടത്താം.

മുടിക്ക് നല്ല കണ്ടീഷനിങ്ങും ആരോഗ്യവും നല്‍കുന്നതിന് ഹെന്ന ഉപയോഗപ്രദമാണ്. ഇതു സ്വയം വീട്ടില്‍ തയ്യാറാക്കി പ്രയോഗിക്കാവുന്നതാണ്.

ഹെന്ന മിശ്രിതം തയ്യാറാക്കുന്ന രീതി:

മൈലാഞ്ചി പൊടി -2 പൊടി
മുട്ടയുടെ വെള്ള - 2 എണ്ണം
ഒരു നാരങ്ങയുടെ നീര്
നെല്ലിയ്ക്കാ പൊടി- 8 സ്പൂണ്‍
തൈര് -8 സ്പൂണ്‍
തെയില വെള്ളം കടുപ്പത്തില്‍- മിശ്രിതം കുഴമ്പാക്കാന്‍ ആവശ്യമുള്ളത്

ചേരുവകള്‍ തെയില വെള്ളം ഉപയോഗിച്ച് കുഴമ്പു പരുവമാക്കി സൂര്യപ്രകാശം ലഭിക്കുന്നിടത്തു വയ്ക്കുക. അതു നന്നായി മിക്സ് ആയി വരുമ്പോള്‍ അരമണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കുക. പുറത്തെടുത്തു തലയില്‍ തേച്ച് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞു കഴുകികളയുക. 2 മണിക്കൂറായാല്‍ വളരെ നല്ലതാണ്.

മുട്ട കണ്ടീഷനിങ്ങിനും നാരങ്ങാ താരന്‍ നിയന്ത്രിക്കാനും, മൈലാഞ്ചി, നെല്ലിക്കാ പൊടികള്‍ മുടിവളര്‍ച്ചക്കും നല്ലതാണ്. ഇങ്ങനെ മിശ്രിതം തയ്യാറാക്കി മാസത്തിലൊരിക്കല്‍ ഉപയോഗിച്ചാല്‍ മുടികൊഴിച്ചില്‍, താരന്‍ എന്നിവ പൂര്‍ണ്ണമായും വിട്ടുമാറും.

വെബ്ദുനിയ വായിക്കുക