പുരികം കൊഴിയുന്നുണ്ടോ?; ഇങ്ങനെ ചെയ്താൽ മതി

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (16:02 IST)
മുഖത്തിന്റെ ആകർഷണത്തിന് വളരെ പ്രധാനമാണ് പുരികങ്ങൾ. എന്നാൽ പുരികം കൊഴിയുന്നതും ഇല്ലാതാകുന്നതും പലരേയും അലട്ടുന്ന പ്രശ്നമാണ്. പുരികം കൊഴിയുന്നത് തടയാൻ ചില മാർഗങ്ങളുണ്ട്. അവയൊന്ന പരിക്ഷീച്ച് നോക്കിയാലോ? 
 
തേങ്ങാപ്പാല്‍ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നത് പോലെ തന്നെ പുരികത്തിന്റെ വളര്‍ച്ചയേയും സഹായിക്കുന്നു. പഞ്ഞില്‍ അല്‍പ്പം തേങ്ങാപ്പാലില്‍ മുക്കി അത് പുരികത്തിന് മുകളിലായി വയ്ക്കുക. 10 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാം. 
 
മുട്ട കഴിക്കുന്നത് പുരികത്തിൻ്റെ വളര്‍ച്ചയെ സഹായിക്കുന്നത്. ഇതിലടങ്ങിയിട്ടുള്ള ബയോട്ടിന്‍, വിറ്റാമിന്‍ ബി എന്നിവ പുരികം കൊഴിയുന്നത് തടയുന്നു. മുട്ടയുടെ വെള്ള പുരികത്തില്‍ പുരട്ടുന്നതും പുരികത്തിനെ വളരാന്‍ സഹായിക്കുന്നു. മുട്ടയുടെ വെള്ളയില്‍ പഞ്ഞി മുക്കി 20 മിനിട്ടോളം പുരികത്തിന് മുകളിലായി മസാജ് ചെയ്യുക.

രണ്ടോ മൂന്നോ തുള്ളി ആവണക്കെണ്ണ എടുത്ത് വിരലു കൊണ്ട് പുരികത്തില്‍ തടവുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. വെളിച്ചെണ്ണ പുരികം വളരാനും നല്ല ആരോഗ്യമുള്ള രോമങ്ങളാക്കി മാറ്റുന്നതിനും സഹായിക്കുന്നു. അല്‍പം ഒലീവ് ഓയില്‍ എടുത്ത് പുരികത്തില്‍ നല്ലതു പോലെ തടവുക. ഇത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍