പുരികത്തിന് കട്ടിയില്ലേ ? ഈ മാർഗങ്ങൾ നിങ്ങളെ സഹായിക്കും !

ബുധന്‍, 7 നവം‌ബര്‍ 2018 (13:13 IST)
പുരികം മുഖ സൌന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ പ്രധാനമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പുരികത്തിന് ആവശ്യത്തിന് കട്ടിയില്ലാത്തതാണ് നിരവധിപേർ നേരിടുന്ന പ്രശ്നനം. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ തലപുകച്ച് ബുദ്ധിമുട്ടേണ്ടതില്ല. ഭംഗിയായി പുരികം വളരാൻ ചില ഒറ്റമൂലികൾ ഉണ്ട്.
 
ആവണക്കെണ്ണ കേശ സംരക്ഷണത്തിന് നല്ലതാണ് എന്നതുപോലെ തന്നെ പുരികം വളരുന്നതിനും സഹായിക്കും. രാത്രി കിടക്കുന്നതിനു മുൻപായി ആവണക്കെണ്ണ പുരികങ്ങളിൽ തേച്ചു പിടിപ്പിച്ച് കിടന്നുറങ്ങുക. ഇത് പുരികം കൊഴിയുന്ന അവസ്ഥയെ ഇല്ലാതാക്കും. കറ്റാർ വാഴയാണ് മറ്റൊരു വിദ്യ. കറ്റാർവാഴ കൃത്യമായ ഷേയ്പ്പിൽ പുരികം വളരാൻ സഹായിക്കും, ദിവസവും രാവിലെയും വകുന്നേരവും കറ്റാർവാഴ നീരുകൊണ്ട് പുരികത്തിൽ മസാജ് ചെയ്യുന്നതിലൂ കൊഴിയുന്ന പുരികങ്ങൾക്ക് പകരം പുതിയ വരാൻ സഹായിക്കും.
 
പുരികങ്ങളുടെ സൌന്ദര്യത്തിന് സഹായിക്കുന്ന മറ്റൊന്നാണ് ആൽമണ്ട് ഓയിൽ. പുരികത്തിന് താഴെയുള്ള ചർമ്മത്തെ ഉത്തേജിപ്പിക്കുകയും പുരികം വളരാൻ സഹായിക്കുകയും ചെയ്യും. ഓലീവ് ഓയിലും പുരിക സംരക്ഷണത്തിന് ഏറെ നല്ലതാണ്, ഇത് രാത്രി കിടക്കുന്നതിന് മുൻപായി പുരികങ്ങളിൽ തേച്ചുപിടിപ്പിക്കുന്നതിലൂടെ കൃത്യമായ ആകൃതിയിൽ പുരികം വളരാൻ സഹാ‍ായിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍