ശാരീരികവും (ഘടനാപരവും ഹോര്‍മോണ്‍ സംബന്ധിച്ചതും) മന:ശാസ്ത്രപരവും സാഹചര്യപരവുമായ പ്രശ്നങ്ങള്‍ ഇഴചേര്‍ന്നതാണ് ലൈംഗിക സ്വഭാവവും പ്രതികരണവും. സ്ത്രീകളുടെ കാര്യത്തില്‍ ഇവ കൂടുതല്‍ പ്രസക്തമാണ്.
66 ശതമാനം സ്ത്രീകള്‍ക്കും ലൈംഗികമായ ചില പ്രശ്നങ്ങളോ അങ്കലാപ്പുകളോ ഉണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
താത്പര്യക്കുറവ് - 33%, ലൈംഗിക ബന്ധത്തില്‍ സുഖം അനുഭവപ്പെടാതിരിക്കുക - 20%, ബന്ധപ്പെടുമ്പോള്‍ യോനീനാളത്തില്‍ വേദന - 15 %, ഉത്തേജനം ഉണ്ടാവാന്‍ താമസം (18-48%), രതിമൂര്‍ച്ഛ ലഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍ (46%), രതിമൂര്‍ച്ഛയുടെ അഭാവം (15-24%)
എന്നിവയെല്ലാമാണ് പ്രധാന പ്രശ്നങ്ങള്‍.
ലൈംഗികത ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് ഏത് കാര്യമാണ് ഏറ്റവും സഹായകമാവുന്നത് എന്ന് നിശ്ചയിക്കാന്‍ പ്രയാസമാണ്. അത് മനസ്സിലാക്കാന്‍ ഓരോരുത്തരുടെ ഭാഗത്തു നിന്നും ക്ഷമാപൂര്‍വ്വമായ പരിശ്രമം വേണ്ടിവരും. ചിലപ്പോള്‍ പങ്കാളിയുടെ ശ്രമങ്ങളും അത്യാവശ്യമായി വരും.
നിങ്ങളുടെ പ്രശ്നങ്ങള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ അല്ലെങ്കില്‍ പ്രത്യേക സ്ഥലങ്ങളില്‍, സമയങ്ങളില്‍ മാത്രമാണ് അനുഭവപ്പെടുന്നത് എങ്കില്‍ അത് പൊതുവായ ഒരു കുഴപ്പമാവാന്‍ തരമില്ല.
മുമ്പ് സുഖകരമായ ലൈംഗിക അനുഭവം ഉണ്ടായശേഷമാണ് പിന്നീട് പ്രശ്നങ്ങള്‍ തുടങ്ങുന്നതെങ്കില്‍ അത് ജീവിതകാലം മുഴുവന്‍ നീളുന്നതല്ല, താത്കാലികമായി ഉണ്ടായതാണ് എന്ന് അനുമാനിക്കാം.