പൂപോലഴകിന്...

IFMIFM
പ്രകൃതിയായി ഇണങ്ങി ജീവിച്ചിരുന്ന മനുഷ്യന് ആധുനിക കാലത്തും ഏറ്റവും ഉചിതം അതു തന്നെയാണ്.

സൌന്ദര്യം വര്‍ദ്ധിപ്പിക്കുമ്പോള്‍ എറ്റവും അപകടരഹിതമായ രീതിയും പ്രകൃതിദത്തം തന്നെ. മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഇതാ ചില പ്രകൃതിദത്ത രീതികള്‍.

ദിവസവും കുറഞ്ഞത് 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. എത്രപേര്‍ക്കറിയാം നമ്മുടെ വിശ്വസുന്ദരിമാരുടെ സൌന്ദര്യ രഹസ്യം വെറും പച്ചവെള്ളമാണെന്ന്. ചര്‍മ്മത്തിന് കൂടുതല്‍ ഓജസ്സും തിളക്കവും ഇതുനല്‍കും.

ചുളിവുകള്‍ മാറു ചര്‍മ്മത്തിനു യുവത്വം നല്‍കാന്‍ മുഖത്തു പാല്‍ പുരട്ടി കഴുകുക. വെയിലേറ്റു മുഖം കരുവാളിച്ചാല്‍ പാലില്‍ കടലമാവു കുഴച്ചു മുഖത്തു തേക്കുക. ഇതു കരുവാളിപ്പ് അകറ്റി നല്ല നിറം നല്‍കും.

IFMIFM
കസ്തൂരി മഞ്ഞളും രക്തചന്ദനപ്പൊടിയും സമംചേര്‍ത്ത് പാല്‍പ്പാടയോ പാലോ ചേര്‍ത്തു കുഴച്ച് മുഖത്തിടുക. മുഖത്തെ കറുത്ത പാടുകളും വടുക്കളും മാറിക്കിട്ടും.

ഒരു സ്പൂണ്‍ നാരങ്ങാനീര്, ഒരു സ്പൂണ്‍ വെള്ളരിക്കാ നീര്, ഒരു സ്പൂണ്‍ രക്തചന്ദനപ്പൊടി എന്നിവ സമം ചേര്‍ത്തുകുഴച്ച് മുഖത്തിടുക. പാടുകള്‍ മാറുമെന്നു മാത്രമല്ല. മുഖം ഭംഗിയായി പ്രകാശിക്കുകയും ചെയ്യും.

ഫേസ് പായ്ക്ക് ഏതു തന്നെയായാലും മുഖത്തിരുന്ന് ഉണങ്ങിവരളാതെ നോക്കുക. അധികം ഉണങ്ങുന്നതിനു മുന്‍പ് ഇളക്കണം. വലിച്ച് ഇളക്കാതെ വെള്ളം പുരട്ടി നനച്ച ശേഷം പതുക്കെ ഇളക്കിയെടുക്കുക.

ഇല്ലെങ്കില്‍ അത് ചര്‍മ്മത്തിനു ക്ഷതവും ചുളിവും ഉണ്ടാക്കും.