നടുവേദനയകറ്റാന്‍ നല്ല നടപ്പ്

ഹൈഹീല്‍ഡ് ചെരിപ്പ് ഫാഷനാണ്. പക്ഷേ ഹൈഹീല്‍ഡ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ ക്ഷണിച്ചുവരുന്ന വിന ചില്ലറയല്ല. ഫാഷന്‍ ഭ്രമത്തില്‍ സ്ത്രീകള്‍ ആറിഞ്ച് വരെ പൊക്കമുള്ള ഹീല്‍ഡണിയുന്നുണ്ട്. രണ്ടിഞ്ച് വരെയുളള ഫാറ്റ് ഫീല്‍ഡ് ശരീരത്തിന് വലിയ കുഴപ്പം വരുത്തുന്നില്ല. ഹൈഹീല്‍ഡ് ചെരിപ്പ് അണിയുന്ന സ്ത്രീകളില്‍ നടുവേദനയും ഉപ്പൂറ്റി വേദനയും നാഡീവീക്കവും ലൈംഗികാതൃപ്തിയും വ്യാപകമത്രെ.

നടുവേദന 20-40 പ്രായക്കാരായ സ്ത്രീകള്‍ക്കിടയില്‍ സര്‍വസാധാരണമാണിന്ന്. ഹൈഹീല്‍ഡ് ചെരുപ്പുകള്‍ ധരിക്കുമ്പോള്‍ കാലിന്‍റെ കുഴയുടെ പിന്നിലെ ഞരമ്പിനു ചുറ്റുമുള്ള കോശങ്ങള്‍ക്കും കാര്യമായ ക്ഷതം വരുന്നു. ഇത് ക്രമേണ ഉപ്പൂറ്റിവേദനയ്ക്കും
സന്ധിവീക്കത്തിനും വഴിവയ്ക്കുന്നു., ശരീരത്തിലെ പൊതുവേയുള്ള സന്ധിവേദന നട്ടെല്ലു വേദനയായി മാറുന്നു.

നട്ടെല്ലിനെ ഇടുപ്പെല്ലുകളുമായി ബന്ധപ്പെടുത്തുന്ന പേശികളെയാണ് ഹൈഹീല്‍ഡുകള്‍ ബാധിക്കുക. ഹൈഹീല്‍ഡ് അണിയുമ്പോള്‍ പേശികള്‍ വലിഞ്ഞു മുറുകുന്നു. ഇത് നട്ടെല്ലും ഇടുപ്പുമായുള്ള ബന്ധം ഉറപ്പില്ലാതാക്കുന്നു.

നട്ടെല്ലിലെ "ഡിസ്ക്' ശരീരത്തിന്‍റെ ഷോക്ക് അബ്സോര്‍ബറാണ്. ഡിസ്കിന്‍റെ പുറത്തേയ്ക്ക് തള്ളുമ്പോള്‍ നടുവേദനയുണ്ടാകുന്നു.
ഇടവിട്ടുള്ള ആയാസം കാരണം ഡിസ്ക് പിന്നിലേയ്ക്ക് തള്ളുന്നു. ഇത് കാല്‍ ഞരമ്പുകളെ ബാധിക്കുന്നു. കാലിന്‍റെ ശക്തി നഷ്ടമാക്കുന്നു. ഫലം കടുത്ത നടുവേദന.

ഹൈഹീല്‍ഡ് ചെരിപ്പണിയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ആദ്യം അനുഭവപ്പെടുന്നത് വണ്ണം കൂടിയവരിലാണ് മെലിഞ്ഞ സ്ത്രീകളില്‍ ക്രമേണ മാത്രമേ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുകയുള്ളൂ.

നില്‍പ്പു നന്നായാല്‍ വേദനയകറ്റാം

നടുവേദനയക്ക് പ്രധാനകാരണം പോസ്ചെര്‍ അഥവാ സംസ്ഥിനിയാണ്. ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും നടക്കുമ്പോഴും പോസ്ചെറില്‍ ശ്രദ്ധിച്ചാല്‍ നട്ടെല്ലിന്‍റെ ഘടനയ്ക്കു കേടുവരാതെ സൂക്ഷിയ്ക്കാം. ഒരു പരിധിവരെ ഇത് നടുവേദന അകറ്റാന്‍ സഹായകമാകും.

തെറ്റായ ഇരിപ്പും നില്‍പ്പും പല പ്രശ്നങ്ങള്‍ക്ക് വഴിതെളിയ്ക്കുന്നു. നട്ടെല്ലിന്‍റെ താഴ്ഭാഗം അല്‍പം മുമ്പോട്ടു തള്ളിയും മുകള്‍ഭാഗം കുറച്ച്
പുറകോട്ട് തള്ളിയും തല നിവര്‍ന്നും വേണം ഇരിയ്ക്കാന്‍.

ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും ശരീരത്തിന്‍റെ മുകള്‍ഭാഗത്തുള്ള ഭാരം നട്ടെല്ലില്‍ക്കൂടിയും ഉദരത്തില്‍ക്കൂടിയും താഴേയ്ക്കു നീങ്ങും. സ്ത്രീകള്‍ക്ക് ഉദരപേശികള്‍ക്ക് ബലക്കുറവു കാരണം മുഴുവന്‍ ഭാരവും നട്ടെല്ലിലാണ് വീഴുക. ഭാരം പൊക്കിയെടുക്കുമ്പോഴും ഇരിക്കുമ്പോഴും അതീവ ജാഗ്രത പുലര്‍ത്തിയില്ലായെങ്കില്‍ ഭവിഷ്യത്ത് വളരെ മോശമായിരിക്കും. നടുവേദനയ്ക്കും കാരണമാകും. ഹൈഹീല്‍സ് ഉപയോഗം സംസ്ഥിനിയെ ബാധിക്കുന്നു. സ്ത്രീകളില്‍ വിട്ടുമാറാത്ത നടുവേദനയ്ക്ക് മുഖ്യകാരണം ഇതാണ്.

വെബ്ദുനിയ വായിക്കുക