കുത്തരിയും നെല്ലരിയുമൊക്കെ കേരളത്തിന്‍റെ ദൈനംദിന ഭക്ഷണങ്ങളില്‍ നിന്ന് ഒഴിവായിക്കഴിഞ്ഞു.അരിയുടെ തവിട് പാഴാക്കിക്കളയാതെ അതുകൊണ്ട് അടയും അപ്പവുമൊക്കെ ഉണ്ടാക്കിക്കഴിച്ചിരുന്ന കാലം എല്ലാവരും മറന്നു കഴിഞ്ഞു.
ഭക്ഷണകാര്യം പോകട്ടെ. ആധുനിക സൗന്ദര്യ ശാസ്ത്രം പറയുന്നത് തവിട് ചര്‍മ്മസംരക്ഷണത്തിന് അത്യുത്തമമെന്നാണ്. പലതരം ക്രീമുകളും ലോഷനുകളൂം ഫേഷ്യലുമൊക്കൈക്കൊണ്ട് മുഖം വെളുപ്പിക്കുന്ന സുന്ദരിമാര്‍ ഇതറിഞ്ഞിരിക്കുന്നതു നല്ലത്.
പഴയകാലത്ത് ജപ്പാനിലെ ഗെയ്ഷകളെന്ന സൗ ന്ദര്യറാണിമാരുടെ മുഖം പട്ടുപോലെ മിനുസമാക്കിയിരുന്നത് ഈ തവിടു വിദ്യയായിരുന്നത്രേ. അവരുപയോഗിച്ചിരുന്ന ടാല്‍ക്കം പൗഡര്‍ തവിടായിരുന്നു.
ജീവകം സിയാണ് തവിടിലടങ്ങിയിരിക്കുന്നത്. പുറത്തുപോകുന്നതിനു മുന്‍പ് അല്‍പ്പം തവിട് കുഴമ്പാക്കി മുഖത്ത് തേക്കുക. എണ്ണമയത്തെ ഒപ്പാനും മൃതകോശങ്ങളെ പൊഴിച്ചുകളയാനും തവിട് അത്യുത്തമമാണ്. അരിത്തവിടാണ് ഏറ്റവും നല്ലത്.
തവിടിന്‍റെ രഹസ്യമറിഞ്ഞ പല മള്‍ട്ടിനാഷണല്‍ കോസ്മെറ്റിക് കമ്പനികളും തവിടിലേക്ക് നോട്ടമെറിഞ്ഞിട്ടുണ്ടെന്നാണ് വര്‍ത്തമാനം.