സൗന്ദര്യം കുറയുന്നു, വയസ്സായ പോലെ കാണപ്പെടുന്നു, പെട്ടന്ന് ദേഷ്യം വരുന്നു; നാല്‍പ്പത് കഴിഞ്ഞ സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ പ്രശ്‌നം ഇതാണ്
നാല്‍പ്പത് വയസ് കഴിഞ്ഞ സ്ത്രീകളില്‍ ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? അതിനൊരു കാരണമുണ്ട്. ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയുന്നതാണ് സ്ത്രീകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ കാരണം. സ്ത്രീകളിലെ പ്രത്യുല്‍പ്പാദനം, ലൈംഗികത എന്നിവയിലെല്ലാം വലിയ സ്വാധീനം ചെലുത്തുന്ന ഒരു കൂട്ടം ഹോര്‍മോണ്‍ ആണ് ഈസ്ട്രജന്‍.
ആര്‍ത്തവ ചക്രം കൃത്യമാക്കല്‍, മൂത്രാശയ പ്രവര്‍ത്തനങ്ങള്‍, എല്ലിന്റെ ബലം, ചര്‍മ സൗന്ദര്യം എന്നിവയിലെല്ലാം ഈസ്ട്രജന്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. 40 വയസ് കഴിയുമ്പോള്‍ സ്ത്രീകളില്‍ ഈസ്ട്രജന്‍ ഉല്‍പ്പാദനം കുറയുന്നു. 40 വയസ് കഴിഞ്ഞ സ്ത്രീകളില്‍ പ്രത്യുല്‍പ്പാദന ശേഷി കുറയുന്നതും ലൈംഗികതയോടുള്ള വിരക്തിയും കാണുന്നത് ഈസ്ട്രജന്‍ ഉല്‍പ്പാദനം കുറയുന്നത് കൊണ്ടാണ്.
ഈസ്ട്രജന്‍ കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍
യോനി വരണ്ടതാകുന്നു, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശക്തമായ വേദന തോന്നും