സോപ്പ് നേരിട്ടു ശരീരത്തില്‍ ഉരയ്ച്ചാണോ കുളിക്കുന്നത്? ഒഴിവാക്കുക

Webdunia
ബുധന്‍, 27 ഡിസം‌ബര്‍ 2023 (21:05 IST)
നമ്മുടെ വീടുകളില്‍ പൊതുവായി ഉപയോഗിക്കുന്ന ബാത്ത്‌റൂമുകള്‍ ഉണ്ടാകും. അതോടൊപ്പം ആ ബാത്ത്‌റൂമില്‍ കുളിക്കുന്നവര്‍ക്കെല്ലാം ഉപയോഗിക്കാന്‍ ഒരു പൊതുവായ സോപ്പ് കാണും. ഇതൊരിക്കലും നല്ല ശീലമല്ല. ഒരേ സോപ്പ് ഉപയോഗിച്ച് പലരും കുളിക്കുന്നത് ചര്‍മ രോഗങ്ങള്‍ക്ക് കാരണമാകും. 
 
ഒരേ സോപ്പ് ഉപയോഗിച്ചു നിരവധി ആളുകള്‍ കുളിച്ചാല്‍ സോപ്പില്‍ ബാക്ടീരിയയും സൂക്ഷ്മാണുക്കളും വളരാന്‍ സാധ്യത കൂടുതലാണ്. ഇത് ചര്‍മ അണുബാധയിലേക്ക് നയിക്കും. പലര്‍ക്കും പല തരം ചര്‍മങ്ങളാണ്. അതുകൊണ്ട് അവരവരുടെ ചര്‍മ്മത്തിനു ആവശ്യമായ സോപ്പാണ് ഉപയോഗിക്കേണ്ടത്. 
 
സോപ്പ് ഉപയോഗ ശേഷം നന്നായി കഴുകി വെള്ളം പൂര്‍ണമായി പോകുന്ന രീതിയില്‍ വയ്ക്കുക. വെള്ളത്തിന്റെ അംശം മണിക്കൂറുകളോളം നിന്നാല്‍ അവയില്‍ ബാക്ടീരിയ വളരാന്‍ സാധ്യത കൂടുതലാണ്. കുളിക്ക് ശേഷം സോപ്പ് ബാത്ത്‌റൂമില്‍ തന്നെ സൂക്ഷിക്കുന്നതിനു പകരം വായു സഞ്ചാരമുള്ള സ്ഥലത്ത് തുറന്നുവയ്ക്കുന്നത് നല്ലതാണ്. രോഗമുള്ള ഒരാളുമായി ഒരു കാരണവശാലും സോപ്പ് പങ്കിടരുത്. മാത്രമല്ല സോപ്പ് നേരിട്ടു ശരീരത്തില്‍ ഉരയ്ക്കുന്നത് ഒഴിവാക്കുക. കൈകളില്‍ പതപ്പിച്ച ശേഷം ദേഹത്ത് ഉരയ്ക്കുകയാണ് നല്ലത്. സോപ്പിനേക്കാള്‍ ബോഡി വാഷാണ് ശരീരം വൃത്തിയാക്കാന്‍ നല്ലത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article