ഓറല്‍ കാന്‍സറിനെ നിസാരമായി കാണരുത്; ഇതാണ് ലക്ഷണങ്ങള്‍

വെള്ളി, 8 ഡിസം‌ബര്‍ 2023 (10:45 IST)
വദനാര്‍ബുദം അഥവാ ഓറല്‍ കാന്‍സര്‍ ഇപ്പോള്‍ സാധാരണയായി കണ്ടുവരുന്ന അസുഖമാണ്. ആദ്യ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിച്ചാല്‍ വദനാര്‍ബുദം ചികിത്സിച്ചു ഭേദമാക്കാം. നിങ്ങളുടെ വായില്‍ ആയിരിക്കും വദനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ കാണിക്കുക. ഈ ലക്ഷണങ്ങള്‍ അധികകാലം നീണ്ടുനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. 
 
ചുണ്ട്, നാവ്, കവിളിന്റെ ഉള്‍ഭാഗം, അണ്ണാക്ക്, വായുടെ അടിഭാഗം, മോണ, തൊണ്ടയുടെ ഉള്‍ഭാഗം, മേലണ്ണാക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് വായിലെ കാന്‍സര്‍ കാണപ്പെടുക. 
 
മൂന്ന് ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വായ്പ്പുണ്ണ് ഓറല്‍ കാന്‍സറിന്റെ പ്രധാന ലക്ഷണമാണ്. 
 
വായ്ക്കുള്ളിലെ ചുവപ്പോ വെള്ളയോ നിറത്തിലുള്ള മുറിവ്
 
ചുരണ്ടിക്കളഞ്ഞാലും മായാത്ത വെളുത്ത പാടുകള്‍
 
ഭക്ഷണം ചവയ്ക്കാനുള്ള ബുദ്ധിമുട്ട്
 
നാവ് അനക്കാനും നീട്ടാനും ബുദ്ധിമുട്ട്
 
ചെവിവേദന, സ്ഥിരമായ വായ്‌നാറ്റം
 
സംസാരിക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന
 
തൊണ്ടവേദനയും പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവും
 
തുടങ്ങിയവയെല്ലാം വായിലെ കാന്‍സറിന്റെ ലക്ഷണങ്ങളാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍