കാല്‍മുട്ടുകള്‍ നിവര്‍ത്തുക, അരക്കെട്ട് ഉയര്‍ത്തുക. ഈ അവസരത്തില്‍ നിങ്ങളുടെ ശരീരം ഒരു പിരമിഡിനെ അനുസ്മരിപ്പിക്കും. ഇനി മുന്നോട്ട് പതുക്കെ അടിവച്ച് കാല്‍പ്പാദങ്ങള്‍ തലയോട് എത്രത്തോളം അടുപ്പിക്കാമോ അത്രത്തോളം അടുത്താക്കുക. ഇനി കാല്‍മുട്ടുകള്‍ നെഞ്ചിനോട് അടുത്തിരിക്കത്തക്കവണ്ണം മടക്കുക. കാല്‍പ്പാദങ്ങള്‍ നിതംബത്തോട് അടുത്തിരിക്കണം. പതുക്കെ കാലുകള്‍ നിവര്‍ത്തുക.