അമ്മ തടിച്ചാല്‍ കുഞ്ഞിന് ബുദ്ധികൂടും!

ചൊവ്വ, 20 ജനുവരി 2015 (14:55 IST)
മെലിഞ്ഞ ശരീരമാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം സൌന്ദര്യത്തിന്റെ ലക്ഷണം. തടിച്ച ശരീരമുള്ള സ്ത്രീകള്‍ക്ക് ഇത് വലിയ അപകര്‍ഷതയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ‘തടിച്ചികള്‍‘ ഇനി ഒട്ടും വിഷമിക്കേണ്ടതില്ല. ഇത്തരം സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ബുദ്ധിശക്തി കൂടുതലായിരിക്കുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പിറ്റസ്ബര്‍ഗിലെ പ്രൊഫസര്‍മാരായ വില്യം ലാസെക്ക്, സ്റ്റീവന്‍ ഗൗലിന്‍ എന്നിവര്‍ നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍ വെളിപ്പെട്ടത്.
 
വലിപ്പം കൂടിയ സ്തനങ്ങളും നിതംബവും ഉള്ള സ്ത്രീകള്‍ക്ക് ജനിയ്ക്കുന്ന കുട്ടികള്‍ ബുദ്ധിശക്തി കൂടിവരായിരിയ്ക്കുമെന്നാണ് ഇവരുടെ പഠനങ്ങളില്‍ തെളിഞ്ഞത്. സ്ത്രീകളുടെ സ്തനങ്ങളിലും നിതംബത്തിലും കുട്ടിയുടെ ബുദ്ധി വികാസത്തിന് ആവശ്യമായ ഒട്ടേറെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നും മുലയൂട്ടുന്നതിലൂടെ ഈ കൊഴുപ്പ് കുഞ്ഞിന് ലഭിയ്ക്കുമെന്നും അങ്ങനെ അവരുടെ കുട്ടികള്‍ക്ക് മെലിഞ്ഞ സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികളെ അപേക്ഷിച്ച് ബുദ്ധി കൂടുതലായിരിക്കുമെന്ന് പഠനഫലത്തില്‍ പറയുന്നു.
 
സ്ത്രീ ശരീരത്തില്‍ സ്തനങ്ങളിലും നിതംബത്തിലും വന്‍ തോതിലാണ് കൊഴുപ്പ് അടിയുന്നത്. ഇതില്‍ ദോഷമായ കൊഴുപ്പും അല്ലാത്തവയും ഉണ്ട്. മുലയൂട്ടുന്നതിലൂടെ നല്ല കൊഴുപ്പ് കുട്ടിയുടെ ശരീരത്തില്‍ എത്തും. അമ്മയുടെ സ്തനങ്ങള്‍ വലിപ്പമുള്ളവയാണെങ്കില്‍ എത്തുന്ന കൊഴുപ്പിന്റെ അളവും കൂടും. ഈ കൊഴുപ്പാണ് കുട്ടിയുടെ തലച്ചോറിന്റെ വികാസത്തില്‍ നിര്‍ണായക പങ്ക് വഹിയ്ക്കുന്നത്. അതിനാല്‍ ആരോഗ്യവും ബുദ്ധിയുമുള്ള കുട്ടികള്‍ വേണമെങ്കില്‍ അമ്മ ഇത്തിരി തടിച്ചിരിക്കുന്നതാണ് നല്ലത് എന്നാണ് ഗവേഷകര്‍ പറയുന്നത്. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക