ഇടത് കൈയ്യ് വലത് തോളില്‍ കൊണ്ടുവരിക. ഈ സമയത്ത് വലത് കൈയ്യ് കൈമുട്ട് മടക്കി ശരീരത്തിന്‍റെ പിന്‍ഭാഗത്തു കൂടി അരക്കെട്ടിനെ ചുറ്റണം. അതായത്, വലത് കൈപ്പത്തി അരക്കെട്ടിന്‍റെ ഇടത് വശത്ത് വെളിയിലേക്ക് അഭിമുഖമായ അവസ്ഥയില്‍. ഇനി കഴുത്തും അരക്കെട്ടും തിരിച്ച് വലത് തോളിനു മുകളിലൂടെ പിന്നിലേക്ക് ആകാവുന്നത്ര നോക്കണം. കുറച്ച് സെക്കന്‍ഡുകള്‍ ഈ അവസ്ഥയില്‍ തുടര്‍ന്ന ശേഷം പൂര്‍വാവസ്ഥയിലേക്ക് മടങ്ങാം.