പൊക്കമില്ലായ്മ ഒരു പ്രശ്നമാണോ? എങ്കിൽ ഉയരം വെയ്ക്കാൻ ഇതാ ചില മാർഗങ്ങൾ

മുജീബ് ബാലുശ്ശേരി

വെള്ളി, 8 നവം‌ബര്‍ 2019 (17:07 IST)
ഉയരക്കുറവ് പലരുടെയും പ്രശ്നമാണ്. ഉയരമില്ലായ്മയുടെ പേരിൽ ഇക്കൂട്ടർ പലപ്പോഷും പരിഹസിക്കപ്പെടുകയും ചെയ്യാറുണ്ട്. എന്തെല്ലാമാണ് വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്നും അവ എങ്ങനെ പരിഹരിക്കാമെന്നും നോക്കാം.
 
ഉയരം വെയ്ക്കുന്നതില്‍ ജനിതക പാരമ്പര്യം പോലെതന്നെ ഹോര്‍മോണുകള്‍ക്കും പോഷകസമ്പുഷ്ടമായ ഭക്ഷണത്തിനും നിർണായകമായ സ്ഥാനമാണുള്ളത്. ഒപ്പം തന്നെ കുട്ടിക്കാലം മുതലെയുള്ള കായിക വ്യായാമങ്ങളും വളർച്ചയെ സ്വാധീനിക്കും. വളരുന്ന പ്രായത്തിലാണെങ്കില്‍ ബാറില്‍ പിടിച്ചു തൂങ്ങുന്നത് പോലുള്ള സ്‌ട്രെച്ചിങ് വ്യായാമങ്ങൾ പതിവാക്കുന്നത് ഉയരം കൂട്ടാന്‍ സഹായിക്കും. ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ പോലുള്ള ആധുനിക ചികിത്സാ സമ്പ്രദായങ്ങളും ഉയരം വർദ്ദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. 
 
ഇതെല്ലാം കേൾക്കുമ്പോൾ ഈ ചികിത്സയെല്ലാം കുട്ടികൾക്ക് മാത്രമുള്ളതാണെന്ന് കരുതേണ്ട. മുതിര്‍ന്നശേഷം ഉയരം കൂട്ടാനും ആധുനിക ചികിത്സയിൽ മാർഗമുണ്ട്. ഡിസ്‌ട്രോക്ഷന്‍ ഓസ്റ്റിയോ ജെനസിസ് എന്നാണ് ഈ ശസ്ത്രക്രിയയുടെ പേര്. ഇതുവഴി ശരീരത്തിലെ എല്ല് രണ്ടായി മുറിച്ച് വളരെ സാവധാനത്തിൽ അകറ്റി അവയ്ക്കിടയില്‍ പുതിയ എല്ല് വളരാൻ അനുവദിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വളരുന്ന എല്ലിനൊപ്പം മാംസപേശികളും രക്തക്കുഴലുമെല്ലാം നീളം വെക്കുകയും ചെയ്യും. എന്നാൽ വളരെയേറെ സങ്കീര്‍ണവും ചെലവേറിയതുമായ ശസ്ത്രക്രിയയാണിത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍