ഹൃദയാരോഗ്യത്തിന് പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 29 ഓഗസ്റ്റ് 2024 (13:34 IST)
ഭക്ഷണ ശീലങ്ങളില്‍ വരുന്ന തെറ്റായ രീതികളാണ് ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്നത്. പയര്‍വര്‍ഗങ്ങളില്‍ നിരവധി പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അമിത ഭാരം കുറയ്ക്കാനും സഹായിക്കും. മുഴുധാന്യങ്ങളിലും നിറയെ ഫൈബറും വിറ്റാമിനുകളും മിനറല്‍സും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
 
പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും നല്ലതാണ്. ഇത് ഹൃദയതാളം മെച്ചപ്പെടുത്താന്‍ സഹായിക്കും വാഴപ്പഴം പൊട്ടാസ്യത്തിന്റെ കലവറയാണ്. വെളുത്തുള്ളി ഒരു ആന്റി ഇന്‍ഫ്‌ളമേറ്ററി ആണ്. ഇത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും സഹായിക്കും. ഒമേഗ ത്രി ഫാറ്റി ആസിഡുകള്‍ അടങ്ങിയ ചെറിയ മീനുകളും നട്‌സും സീഡുകളും കഴിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍